Thursday, January 2, 2014

മോദിക്ക് സാമാന്യനീതിക്കവകാശമില്ലേ?


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നരേന്ദ്രമോദിയോളം അകാരണമായി വേട്ടയാടപ്പെട്ട മറ്റൊരു നേതാവിനെയും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. അന്ധമായ സംഘപരിവാര്‍- മോദി വിരോധത്താല്‍ മാനിയാക്കുകളായ കോണ്‍ഗ്രസ്സ്-ഇടതു പക്ഷകക്ഷികളും കേന്ദ്രഭരണകൂടവും ഒരുപറ്റം മാധ്യമ- രാഷ്ട്രീയ നിരീക്ഷകരും ചേര്‍ന്ന് ഒരു നിരപരാധിയുടെ ചോരക്കുവേണ്ടി എല്ലാകുടിലതന്ത്രങ്ങളും പയറ്റുകയായിരുന്നു. കുപ്രചരണങ്ങളേയും കുത്‌സിത പ്രവര്‍ത്തനങ്ങളേയും അതിജീവിച്ച് നരേന്ദ്രമോദിയെന്ന പോരാളി തിളക്കമാര്‍ന്ന വിജയം നേടുകയും ‘ക്ലീന്‍ ചിറ്റുമായി’ കത്തിജ്വലിച്ച് ആസേതുഹിമാചലം ജൈത്രയാത്രവഴിമുന്നേറുകയും ചെയ്യുന്ന നാളുകളിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ജനവിധിയിലൂടെ ക്ലീന്‍ചിറ്റും അംഗീകാരവും നേടിയ ഈ ജനനായകര്‍ നീതിപിഠം വഴിയും നിരപരാധിത്വം തെളിയിച്ച് ശുദ്ധിപത്രം നേടിയെടുത്തിരിക്കുന്നു എന്നതാണ് അഹമ്മദബാദ് കോടതി വിധിയുടെ പൊരുള്‍.

ഗോധ്രയില്‍ 59 ശ്രീരാമ ഭക്തന്മാരെ തീവണ്ടിയിലിട്ട് ക്രൂരമായി ചുട്ടുകൊന്നതിനേതുടര്‍ന്നുണ്ടായ കലാപമാണ് ഗുജറാത്തിലെ 2002ലെ വര്‍ഗ്ഗീയ കലാപമായി അറിയപ്പെടുന്നത്. ചാനലുകളും മാധ്യമങ്ങളുംവഴി ഗോധ്രകൂട്ടക്കൊലയുടെ ദാരുണ സംഭവങ്ങള്‍ അടുത്തറിഞ്ഞ ജനങ്ങള്‍ പ്രക്ഷുബ്ദരായി ഇളകിമറിഞ്ഞ് നടത്തിയ കലാപത്തില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് മുസ്ലീം സമൂഹത്തില്‍പ്പെട്ടവരാണ്. 1969 മുതല്‍ ഗുജറാത്തില്‍ നടന്ന അരഡസനോളം വര്‍ഗീയ കലാപങ്ങളില്‍ 2002 കലാപത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നാശങ്ങള്‍ വാരിവിതറുകയും ചെയ്ത സംഭവങ്ങളുണ്ട്. മാധവസിംഗ് സോളങ്കിയുടെ കാലത്തു നടന്ന അഹമ്മദാബാദ് കലാപത്തില്‍ 53 ദിവസത്തെ കര്‍ഫ്യൂവിന് ശേഷമാണ് കലാപം നിയന്ത്രണ വിധേയമായത്. എന്നാല്‍ നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി 70 മണിക്കൂര്‍ കൊണ്ട് കലാപം നിയന്ത്രിച്ച് സാധാരണനില കൈവരിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ മോദിയുടെ തൊപ്പിയില്‍ തൂവലായി തുന്നിച്ചേര്‍ക്കേണ്ടതായിരുന്നു.
കലാപത്തില്‍ ഏര്‍പ്പെട്ടവരെ മുഖം നോക്കാതെ വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും പെട്ടെന്ന് പട്ടാളത്തെ വിളിച്ച് കലാപമൊതുക്കുകയും ചെയ്തയാളാണ് മോദിജി. ഒരു ലക്ഷത്തിലധികം പേരെ പ്രതികളാക്കുകയോ കരുതല്‍തടങ്കില്‍ വെയ്ക്കുകയോ ചെയ്യുകയും 4272 കേസുകളെടുക്കുകയും ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെയാണ് പ്രതികൂട്ടിലാക്കാന്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്രമം നടത്തിയ ഹിന്ദുക്കളായ 200 ലധികം പേരെ വെടിവെച്ചുകൊല്ലാന്‍ ഗുജറാത്ത് പോലീസും പട്ടാളവും മടികാട്ടിയില്ല. വംശഹത്യയെന്നു ഗുജറാത്ത് കലാപത്തെ വിളിക്കുന്നവര്‍ ഇത്തരം സത്യങ്ങള്‍ തമസ്‌ക്കരിക്കുന്ന പാതകികളാണ്. സംഭവം സംബന്ധിച്ച് അന്വേഷിച്ച ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനോ മറ്റേതെങ്കിലും ക്രിമിനല്‍ നടപടികളോ നരേന്ദ്രമോദിക്കെതിരെ 2005 വരെ യാതൊരു വ്യവസ്ഥാപിത ആക്ഷേപങ്ങളുമുന്നയിച്ചില്ല. ഒരുപറ്റം ഇടതുപക്ഷ മുസ്ലിം ബുദ്ധിജീവികളും മറ്റും പടച്ചുണ്ടാക്കിയ അനൗദ്യോഗിക കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദിക്കു കലാപത്തില്‍ പങ്കുണ്ടെന്ന കെട്ടുകഥ തലങ്ങും വിലങ്ങും പ്രചരിപ്പിക്കപ്പെട്ടത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഗീബല്‍സിയന്‍ നുണകളാണ് രാജ്യം കണ്ട ഏറ്റവും കരുത്തനായ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ അരങ്ങുതകര്‍ത്തത്.
തുടര്‍ച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്രമോദി വന്‍ വിജയം നേടുകവഴി ജനകീയ കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പ്രത്യേകമായി നിയമിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ തലവന്‍ സംശുദ്ധനും സമര്‍ത്ഥനുമായ സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ.രാഘവനായിരുന്നു. പ്രസ്തുത ടീമില്‍ ഗുജറാത്ത് കേഡറില്‍പ്പെട്ടവരാരുമുണ്ടായിരുന്നില്ല. ഇവര്‍ സമഗ്രമായ അന്വേഷണം നടത്തി സുപ്രീംകോടതിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ കളവാണെന്നു കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതി കൂടുതല്‍ തെളിവ് വിശകലനത്തിനായി അഹമ്മദാബാദ് കോടതിക്കയയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആ നീതി പീഠവും മോദി കുറ്റക്കാരനല്ലെന്ന് ഉറപ്പിക്കുകയും ക്ലീന്‍ചിറ്റുനല്‍കുകയും ചെയ്തിരിക്കന്നു. പക്ഷേ അതും അംഗീകരിക്കില്ലെന്നു ശഠിച്ചുകൊണ്ട് ചിലര്‍ അവരുടെ കുപ്രചരണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നരേന്ദ്രമോദിക്കെതിരെയുള്ള കുത്സിത ശ്രമങ്ങള്‍ക്കു പിന്നില്‍ ശക്തമായി നിലകൊള്ളുന്ന ടീസ്റ്റാസെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍, സജ്ജീവ് ഭട്ട് എന്നിവരുടെ കള്ളക്കളികള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഗുല്‍ബര്‍ഗക്കേസ്സിലെ ഇരകളായ ഒരു ഡസനോളം പേര്‍ ധനാപഹരണത്തിനും കബളിപ്പിക്കലിനും ടീസ്റ്റാ സെതല്‍വാദിനെ പ്രോസക്യൂട്ട് ചെയ്യാന്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കയാണ്. സെതല്‍ വാദിന്റ സഹപ്രവര്‍ത്തകനായ സെക്രട്ടറി റായിസ്ഖാന്‍ ഇക്കാര്യത്തില്‍ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ കാപട്യത്തിന്റെ സന്തതിയായ ഈ പൊതുപ്രവര്‍ത്തകയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്. ആര്‍.ബി. ശ്രീകുമാര്‍ 2005 ജനുവരിയില്‍ യുപിഎ സംവിധാനം തെറ്റായ രീതിയില്‍ ഐഎസ്ആര്‍ഒ കേസ്സുകാര്യത്തില്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനേതുടര്‍ന്നാണ് നരേന്ദ്രമോദിയുടെ പേര്‍പറഞ്ഞ് ഒരു ആരോപണം അദ്ദേഹം ആദ്യമായി ഉയര്‍ത്തിയത്. സാക്കിയ ജാഫ്‌റിയുടെ മോദിക്കെതിരായ ആരോപണവും കോടതിയില്‍ ഫയലാക്കപ്പെട്ടത് 2006 ലാണ്. രാഷ്ട്രീയമായി മോദിയെ തകര്‍ക്കാന്‍ നടന്ന യുപിഎ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്സുകള്‍ എന്നത് പകല്‍പോലെ വ്യക്തമാണ്.
എസ്‌ഐടി സജ്ജീവ് ഭട്ടിനെയും ശ്രീകുമാറിനെയും വിശ്വസ്തസാക്ഷികളല്ല എന്നത് കാര്യകാരണസഹിതം പറഞ്ഞതിനെ ഖണ്ഡിക്കാന്‍ ഇവര്‍ക്കിന്നുവരെ കഴിഞ്ഞിട്ടില്ലാ. 2009 വരെ എന്തുകൊണ്ട് മോദിക്കെതിരായ ആക്ഷേപങ്ങള്‍ ഭട്ട് ഉന്നയിച്ചില്ല? ഭട്ട് ഹാജരാക്കിയ രേഖകള്‍ കൃത്രിമമാണെന്നും ഗൂഢാലോചന ആരോപിക്കുന്ന സമയത്ത് ബന്ധപ്പെട്ടവര്‍ ഗാന്ധിനഗറിലുണ്ടായിരുന്നില്ലെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ശ്രീകുമാറിന്റെ സ്വകാര്യ ഡയറി തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും 2005നു മുമ്പ് ഹാജരാക്കാതിരുന്ന ഈ ഡയറി സ്വീകരിക്കത്തക്കതല്ലെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മോദിക്കെതിരെയുള്ള ഗൂഢാലോചനാകുറ്റം പ്രഥമദൃഷ്ട്യാ പോലും നിലനില്‍ക്കുന്നതായിരുന്നില്ല. ഈ കേസ്സ് തള്ളിപോകുമെന്നു കണ്ടതുകൊണ്ടാണ് വിധി വരുന്ന ദിവസം തന്നെ നടപടിക്രമങ്ങള്‍ പോലും തെറ്റിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെപ്പോലും കാറ്റില്‍പ്പറത്തിക്കൊണ്ട് ടെലിഗ്രാഫ് നിയമപ്രകാരമുള്ള കുറ്റം ആരോപിച്ച് മോദിയെ കുടുക്കാന്‍ മന്‍മോഹന്‍ സിംഗ് ശ്രമമാരംഭിച്ചത്. നിയമവാഴ്ചയും നീതിക്രമങ്ങളും തകര്‍ന്നാലും വേണ്ടില്ല രാഷ്ട്രീയ മുതലെടുപ്പ് നടക്കട്ടെ എന്ന കോണ്‍ഗ്രസ്സ് നലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞ് വരുന്നു എന്നുള്ളത് ആശ്വാസകരമാണ്.
2002ലെ ഗുജറാത്ത് കലാപത്തെതുടര്‍ന്ന് പ്രധാനമന്ത്രി വാജ്‌പേയിയും ബിജെപി ദേശീയ അദ്ധ്യക്ഷനും കലാപം വേദനിപ്പിക്കുന്ന സംഭവമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജധര്‍മ്മത്തിലൂന്നി നിഷ്പക്ഷനീതിനടക്കുമെന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കാന്‍ നിരന്തരം മുഖ്യമന്ത്രി ഗുജറാത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കാനാണ് ദുഷ്ടശക്തികള്‍ ശ്രമിച്ചത്. 27-12-13ന് തന്റെ ബ്ലോഗിലൂടെ ഇന്ത്യാചരിത്രത്തിലെ വേദനിപ്പിക്കുന്ന അദ്ധ്യായമായ കലാപത്തില്‍ തനിക്കുള്ള വിഷമം അദ്ദേഹം ശക്തമായി പ്രകടിപ്പിക്കുകയുണ്ടായി. അതും വിവാദമാക്കാന്‍ സംഘടിത ശ്രമം നടന്നു. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച ബിജെപിക്കുനേരെ എതിര്‍പ്പു പ്രകടിപ്പിക്കാനും സിപിഎം മുന്നോട്ടുവന്നിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസ്സില്‍ പിണറായി വിജയനെ വിചാരണ കോടതി വിട്ടയച്ചപ്പോള്‍ ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാരവിതരണവും നാടുനീളെ സ്വീകരണങ്ങളും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. പ്രസ്തുത ആരോപണം സംബന്ധിച്ച് കോടതിവിധി വന്നശേഷമാണ് പിണറായി തന്റെ വിശദീകരണം ആദ്യമായി ജനങ്ങള്‍ക്കുമുമ്പാകെ വെച്ചത്. അതിനു മുമ്പ് പാര്‍ട്ടിവേദിയില്‍ പറഞ്ഞിട്ടുണ്ടായിരിക്കാം. നരേന്ദ്രമോദിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളതാണ്. പിണറായി ഇതൊക്കെ ചെയ്താല്‍ ശരിയും നരേന്ദ്രമോദിയും ബിജെപിയും ചെയ്താല്‍ തെറ്റുമെന്ന സിപിഎം നിലപാടിന് എത്തു ന്യായീകരണമാണുള്ളത്. കുറ്റവിമുക്തനായി കൂടുതല്‍ ജനപ്രീതിയോടെ നരേന്ദ്രമോദി നടത്തുന്ന ജൈത്രയാത്ര ചിലരുടെയൊക്കെ ഉറക്കം കെടുത്തുക സ്വാഭാവികമാണ്. അത്തരമാളുകള്‍ തങ്ങളുടെ വികലമായ കണ്ണട മാറ്റി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും വെള്ളിവെളിച്ചത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയാണുവേണ്ടത്.

അഡ്വ. പി.എസ് ശ്രീധരന്‍പിള്ള

അവലംബം: 

Wednesday, February 27, 2013

ആര്‍എസ്‌എസിനെയും ബിജെപിയെയും ഭീകരവാദവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഖേദം പ്രകടിപ്പിച്ചതിന്റെ പിറ്റേദിവസമാണ്‌ ഹൈദരാബാദിലെ ദില്‍സുഖ്‌ നഗറില്‍ ഭീകരാക്രമണം നടന്നത്‌. ഫെബ്രുവരി ഇരുപതിനാണ്‌ ഷിന്‍ഡെ ‘ഖേദം’പ്രകടിപ്പിച്ചത്‌. തൊട്ടടുത്ത ദിവസമാണ്‌ പതിനാറ്‌ പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്‌. യുപിഎ ഭരണത്തില്‍ എന്തുകൊണ്ട്‌ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതിനുള്ള ഉത്തരം സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ‘ഖേദപ്രകടന’ത്തില്‍നിന്നും അത്‌ വെറും അടവുനയമായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ വിശദീകരണത്തില്‍നിന്നും ലഭിക്കും.
ബിജെപിയും ആര്‍എസ്‌എസും ഭീകരവാദം പരിശീലിപ്പിക്കുന്ന ക്യാമ്പുകള്‍ നടത്തുന്നതായി അന്വേഷണത്തിനിടെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്‌ എന്നാണ്‌ 2013 ജനുവരി 20 ന്‌ ജയ്പൂരില്‍ നടന്ന എഐസിസി ചിന്തന്‍ ശിബിരത്തില്‍ ഷിന്‍ഡെ പ്രസംഗിച്ചത്‌. “ജയ്പൂരില്‍ കഴിഞ്ഞമാസം ഞാന്‍ നടത്തിയ പ്രസ്താവന ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഭീകരവാദത്തെ ഞാന്‍ ഒരു പ്രത്യേക മതവുമായി ബന്ധിപ്പിക്കുകയാണെന്നും ചില രാഷ്ട്രീയ സംഘടനകള്‍ ഭീകരക്യാമ്പുകള്‍ സംഘടിപ്പിച്ചതായി കുറ്റപ്പെടുത്തിയെന്നുമുള്ള ധാരണയുണ്ടാക്കി. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചില്ല. ജയ്പൂരില്‍ ഞാന്‍ നടത്തിയ പ്രസ്താവനയില്‍ പരാമര്‍ശിച്ച സംഘടനകള്‍ ഭീകരവാദബന്ധമുണ്ടെന്ന്‌ പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല” എന്നാണ്‌ ഷിന്‍ഡെ ഖേദപ്രകടനത്തില്‍ പറഞ്ഞത്‌.
ഇങ്ങനെയൊരു ഖേദപ്രകടനം നടത്തിയ ഷിന്‍ഡെയും അതിനെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസും ഒരുപോലെ ഭീകരവാദത്തിന്‌ വിടുപണി ചെയ്യുകയാണ്‌. ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്‌എസിനും ബിജെപിക്കുമാണ്‌ ഷിന്‍ഡെ ഭീകരവാദത്തിന്റെ മുദ്രചാര്‍ത്തിയത്‌ എന്നോര്‍ക്കുക. എന്നിട്ട്‌ ഈ സംഘടനകളുടെ പേരെടുത്ത്‌ പറയാതെ വെറുതെ ഖേദിക്കുകയാണ്‌ ഷിന്‍ഡെ ചെയ്തത്‌. യഥാര്‍ത്ഥത്തില്‍ അബദ്ധം പറ്റിയതാണെങ്കില്‍ ആരും ആവശ്യപ്പെടാതെ തന്നെ തെറ്റ്‌ തിരുത്തി മാപ്പുപറയുകയായിരുന്നു വേണ്ടത്‌. ഇതിന്‌ പകരം ഭീകരവാദത്തിന്‌ മതമില്ലെന്ന കാപട്യപൂര്‍ണമായ പ്രസ്താവന ആവര്‍ത്തിക്കുകയാണ്‌ ഷിന്‍ഡെ ചെയ്തത്‌. ഭീകരവാദത്തിന്‌ മതമുള്ളതുകൊണ്ടാണ്‌ അഫ്ഗാനിലെ ഭീകരവാദത്തെക്കുറിച്ചുള്ള കമലഹാസന്റെ സിനിമയായ ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ചില മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടത്‌. ഭീകരവാദത്തിന്‌ മതമുള്ളതുകൊണ്ടാണ്‌ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ മധ്യകേരളത്തിലെ ഒരു പള്ളിയില്‍ ചിലര്‍ മയ്യത്ത്‌ നമസ്ക്കാരം നടത്തിയത്‌. ഭീകരവാദത്തിന്‌ മതമുള്ളതുകൊണ്ടുതന്നെയാണ്‌ പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ കാശ്മീര്‍ കലാപഭൂമിയായതും ദിവസങ്ങളോളം കര്‍ഫ്യൂ പ്രഖ്യാപിച്ചതും. “അള്ളാഹു ആഗ്രഹിക്കുകയാണെങ്കില്‍ എന്റെ അമ്മ പച്ചക്കറി വാങ്ങാന്‍ പോയിട്ടുള്ള മാര്‍ക്കറ്റും ഞാന്‍ ബോംബ്‌ വെച്ച്‌ തകര്‍ക്കും. അതോടെ അവര്‍ സ്വര്‍ഗത്തിലെത്തും” എന്ന്‌ 2008 ലെ ദല്‍ഹി ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ സിയാ ഉള്‍ റഹ്മാന്‍ പ്രഖ്യാപിച്ചതും ഭീകരവാദത്തിന്‌ മതമുള്ളതുകൊണ്ടാണ്‌. ഭീകരവാദത്തിന്‌ മതമുണ്ടെന്നാണ്‌ കുറഞ്ഞപക്ഷം ഭീകരവാദികളെങ്കിലും സമ്മതിക്കുന്നതും തുറന്നു പ്രഖ്യാപിക്കുന്നതും. ഇക്കാര്യം നിഷേധിക്കുന്നവര്‍ ഭീകരരെ വെള്ളപൂശുന്നവരാണ്‌.
കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ആര്‍എസ്‌എസിനെയും ബിജെപിയെയും അങ്ങേയറ്റം നിരുത്തരവാദപരമായി കുറ്റപ്പെടുത്തിയ ഷിന്‍ഡെ ഇരട്ട സ്ഫോടനം നടന്ന ഹൈദരാബാദിലെത്തി മാധ്യമങ്ങളോട്‌ പറഞ്ഞത്‌ “ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ ഏതെങ്കിലും സംഘടനയെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്‌ അവിവേകമായിരിക്കും” എന്നാണ്‌. സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണെന്ന്‌ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെയാണ്‌ ഷിന്‍ഡെയുടെ ഈ വിമുഖത. ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരം ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറിയിരുന്നുവെന്നാണ്‌ ഷിന്‍ഡെ അവകാശപ്പെട്ടത്‌. ആരാണ്‌ ഈ ആക്രമണത്തിന്‌ മുതിരുകയെന്ന വിവരവും ഇതോടൊപ്പം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ ലഭ്യമായിരിക്കില്ലേ? ഭീകരാക്രമണത്തിന്‌ പിന്നില്‍ ആരെന്ന്‌ ഷിന്‍ഡെയെപ്പോലുള്ളവര്‍ വെളിപ്പെടുത്താത്തത്‌ മന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം കൊണ്ടൊന്നുമല്ല. ഞങ്ങളായിട്ട്‌ സംഘടനകളുടെയൊന്നും പേര്‌ പറയുന്നില്ല എന്നതാണ്‌ മനോഭാവം. ഇവിടെയും ഭീകരവാദത്തിന്റെ മതം തന്നെയാണ്‌ പ്രശ്നം, അത്‌ ഇസ്ലാമാകുന്നുവെന്നതാണ്‌ ഷിന്‍ഡെമാരുടെ പ്രശ്നം.
ഇന്ത്യയില്‍ അരങ്ങുതകര്‍ക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക്‌ ഇസ്ലാം മതവുമായി ബന്ധമില്ലെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാഷ്ട്രമാണെന്ന സത്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്‌. ഇന്ത്യയെ വിഭജിച്ച്‌ പാക്കിസ്ഥാന്‍ എന്ന രാജ്യം നേടിയത്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌. അന്നുമുതല്‍ ഇന്നുവരെ ആ രാജ്യം ഇന്ത്യക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്‌ പ്രത്യക്ഷവും പരോക്ഷവുമായ മതയുദ്ധങ്ങളാണ്‌. രാജ്യാന്തര രംഗത്ത്‌ ഒറ്റപ്പെടാതിരിക്കാന്‍ നയതന്ത്രവേദികളില്‍ ഈ യുദ്ധത്തെ രാഷ്ട്രീയമായി അവതരിപ്പിക്കുന്നുവെന്ന്‌ മാത്രം. പാക്കിസ്ഥാനും ഭീകരവാദത്തിന്റെ ഇരയല്ലേ, ആ രാജ്യവും ഭീകരവാദികളെ അടിച്ചമര്‍ത്തുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ ആ രാജ്യം കാണിക്കുന്ന ഇരട്ടത്താപ്പ്‌ പലര്‍ക്കും മനസ്സിലാവുന്നില്ല. തങ്ങള്‍ക്കെതിരായ ഭീകര സംഘടനകളെ അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതനാവുന്ന പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ ഭീകര സംഘടനകളെ കഴിയാവുന്നവിധത്തിലൊക്കെ സഹായിക്കുകയാണ്‌ ചെയ്യാറുള്ളത്‌. താലിബാന്റെ കാര്യം മാത്രമെടുത്താല്‍ ഇത്‌ വ്യക്തമാവും. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന താലിബാനെ എതിര്‍ക്കുന്ന പാക്കിസ്ഥാന്‌ പക്ഷെ തെഹ്‌രിക്‌ ഇ പാക്കിസ്ഥാന്‍ എന്ന പാക്‌ താലിബാനോട്‌ മൃദുസമീപനമാണുള്ളത്‌. അഫ്ഗാന്‍ താലിബാന്‍ തന്നെ ഇന്ത്യയെയാണ്‌ ആക്രമിക്കുന്നതെങ്കില്‍ അതിനും പാക്കിസ്ഥാന്‍ പിന്തുണ നല്‍കും.
ഇന്ത്യയില്‍ അരങ്ങു തഴച്ചുവളരുന്ന ഭീകരവാദത്തില്‍ ഇസ്ലാം ഒരു മതമെന്ന നിലയ്ക്ക്‌ ഇടപെടുന്നതുകൊണ്ടാണ്‌ അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതില്‍നിന്ന്‌ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും വിട്ടുനില്‍ക്കുന്നത്‌. ഭീകരവാദത്തിന്‌ മതമില്ലെന്നാണ്‌ അവകാശപ്പെടുന്നതെങ്കിലും ഭീകരാക്രമണ ഭീഷണി നേരിടുന്ന അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരക്കുന്നതുപോലെ ശക്തമായ നടപടി എടുത്താല്‍ മുസ്ലീംവോട്ട്‌ ബാങ്ക്‌ അകന്നുപോകുമെന്നും അതില്‍ വിള്ളല്‍ വീഴുമെന്നും അത്‌ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ്‌ കരുതുന്നു. അതിനാലാണ്‌ മുസ്ലീം വോട്ട്‌ ബാങ്കിനെ പ്രീതിപ്പെടുത്താന്‍ ഏതറ്റംവരെ പോകാനും കോണ്‍ഗ്രസ്‌ നേതാക്കള്‍ തയ്യാറാവുന്നത്‌. പാക്‌ ഭീകര സംഘടനയായ ലഷ്ക്കറെ തോയ്ബയെക്കാള്‍ ഭീഷണി ‘ഹിന്ദു തീവ്രവാദ’മാണെന്ന്‌ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറോട്‌ പറഞ്ഞതും മുംബൈ ഭീകരാക്രമണത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥനായ ഹേമന്ത്‌ കാര്‍ക്കറെ വെടിയേറ്റ്‌ മരിച്ചതിന്‌ പിന്നില്‍ ‘ഹിന്ദു തീവ്രവാദി’കളാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗ്‌ ആരോപിച്ചതും ഏറ്റവുമൊടുവില്‍ ഷിന്‍ഡെ ആര്‍എസ്‌എസിനേയും ബിജെപിയേയും ഭീകരവാദത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതുമൊക്കെ മുസ്ലീങ്ങളെ പ്രീണിപ്പിച്ച്‌ അവരുടെ വോട്ട്‌ ബാങ്കിന്റെ ആനുകൂല്യം നേടുന്നതിനാണ്‌. ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയ ഷിന്‍ഡെ അതില്‍ ഖേദം പ്രകടിപ്പിച്ചത്‌ പാര്‍ലമെന്റ്‌ സുഗമമായി നടത്താനുള്ള അടവുനയമാണെന്ന്‌ കോണ്‍ഗ്രസ്‌ നിലപാടെടുക്കാന്‍ കാരണവും മറ്റൊന്നല്ല.
ഭീകരവാദത്തിനെതിരെ പ്രതികരിക്കേണ്ടിവരുമ്പോഴൊക്കെ ക്ഷമാപണസ്വരത്തിലാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളും കേന്ദ്രസര്‍ക്കാരും അത്‌ ചെയ്യാറുള്ളത്‌. ഹൈദരാബാദിലെ സ്ഫോടനസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നടത്തിയ പ്രസ്താവനയും ഇതില്‍നിന്ന്‌ വ്യത്യസ്തമാവുന്നില്ല. ഞാന്‍ ഇവിടെ വന്നത്‌ നിങ്ങളുടെ വേദന പങ്കുവെയ്ക്കാനാണെന്ന്‌ പറഞ്ഞ മന്‍മോഹന്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കാന്‍ തയ്യാറായില്ല. സമാധാനവും ശാന്തതയും നിലനിര്‍ത്തണമെന്ന മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ യുപിഎ ഭരണത്തില്‍ ഒന്നിനുപുറകെ ഒന്നായി നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഞ്ചനാത്മകമാണ്‌. മാവോയിസ്റ്റു ഭീകരതയാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കാറുള്ള മന്‍മോഹന്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രതികരിക്കേണ്ടിവരുമ്പോള്‍ കുറ്റകരമായ മൗനമാണ്‌ പുലര്‍ത്തുന്നത്‌. വഴിതെറ്റിയ ഒരുപറ്റം യുവാക്കളുടെ ചെയ്തികളെപ്പോലെയാണ്‌ വ്യക്തമായ ആസൂത്രണത്തോടെ ഇന്ത്യയെ ശിഥിലീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഭീകരാക്രമണങ്ങളെ യുപിഎ സര്‍ക്കാര്‍ കാണുന്നത്‌. ഓരോ ഭീകരാക്രണവും മറ്റൊന്നിന്‌ വഴിമാറുന്നതോടെ അപ്രസക്തമായിക്കൊള്ളും എന്ന ആത്മഹത്യാപരമായ സമീപനമാണ്‌ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുളളത്‌. ഹൈദരാബാദിലെ ദില്‍സുഖ്‌ നഗര്‍ ആക്രമിക്കുമെന്ന്‌ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തന്നെ ഇന്ത്യന്‍ മുജാഹിദീനിലെ ഒരു ഭീകരന്‍ ദല്‍ഹി പോലീസിന്‌ മൊഴി നല്‍കിയതാണെന്ന്‌ പറയപ്പെടുന്നു. ഇതിന്‌ പുറമെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്നത്‌ ഭീഷണമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
പാക്‌ ഭീകര സംഘടനയായ ജമാ അത്ത്‌ ഉദ്ദവയെപ്പോലുള്ളവ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പണമിറക്കിയിട്ടുണ്ട്‌ എന്ന്‌ ഷിന്‍ഡെ നടത്തിയ പ്രസ്താവനയിലും ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത്‌ സംബന്ധിച്ച വിവരം നല്‍കിയെന്നാണ്‌ ഷിന്‍ഡെ അവകാശപ്പെട്ടത്‌. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കിയില്ലെന്നാണ്‌ ധനകാര്യ മന്ത്രാലയത്തിന്റെ ഒരു റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാവുന്നത്‌. 2011-12 കാലയളവില്‍ ഇന്റലിജന്‍സ്‌ ബ്യൂറോ, റിസര്‍ച്ച്‌ ആന്റ്‌ അനാലിസസ്‌ വിംഗ്‌, ഇന്‍കം ടാക്സ്‌, കസ്റ്റംസ്‌ എന്നിവയില്‍നിന്ന്‌ ലഭിച്ച 1,444 റിപ്പോര്‍ട്ടുകള്‍പ്രകാരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണമെത്തിയ്ക്കുന്നതില്‍ 300 ശതമാനത്തിന്റെ വര്‍ധവുണ്ടായിട്ടുണ്ടെന്നാണ്‌ ധനകാര്യമന്ത്രാലയത്തിന്‌ കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റ്‌ വെളിപ്പെടുത്തിയത്‌. 2010-11 കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച 428 റിപ്പോര്‍ട്ടുകള്‍ മാത്രമാണ്‌ വിവിധ ഏജന്‍സികളില്‍നിന്ന്‌ ലഭിച്ചത്‌. യുപിഎ ഭരണത്തിന്‌ കീഴില്‍ ഭീകരര്‍ ഒരു സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിരിയ്ക്കുന്നു എന്നാണ്‌ ഇതില്‍നിന്നും തെളിയുന്നത്‌.

അവലംബം: 

Tuesday, February 19, 2013

ക്ഷേത്രോത്സവത്തിനിടെ പോലീസ്‌ തേര്‍വാഴ്ച


തിരുവനന്തപുരം ജില്ലയില്‍ പേയാടിനടുത്ത വിട്ടിയം ഭദ്രകാളിക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിന്‌ ഒത്തുകൂടിയ ഭക്തജനങ്ങള്‍ക്ക്‌ ഭീതി വിട്ടുമാറിയിട്ടില്ല. ഉത്സവത്തിനെത്തിയ ജനങ്ങളില്‍ ഭീതിസൃഷ്ടിച്ചത്‌ സാമൂഹ്യദ്രോഹികളോ ഗുണ്ടാസംഘങ്ങളോ അല്ല. അവരില്‍ നിന്നെല്ലാം സമൂഹത്തിന്‌ സുരക്ഷ നല്‍കേണ്ട പോലീസാണ്‌ ഇവിടെ അക്രമികളായത്‌. വെള്ളിയാഴ്ച രാത്രി ഉത്സവസ്ഥലത്ത്‌ മദ്യപിച്ച്‌ ലക്കുകെട്ട ഒരു സബ്‌ഇന്‍സ്പെക്ടറും ഏതാനും പോലീസുകാരും സൃഷ്ടിച്ച സംഘര്‍ഷം പിന്നീട്‌ പോലീസിന്റെ അഴിഞ്ഞാട്ടത്തിലാണ്‌ കലാശിച്ചത്‌. ഉത്സവസ്ഥലത്ത്‌ ആദ്യമെത്തിയത്‌ വിളപ്പില്‍ശാല പോലീസ്‌ ഇന്‍സ്പെക്ടറാണ്‌. യൂണിഫോമിലായിരുന്നില്ല ഇയാളുടെ വരവ്‌. ചൂതുകളി പിടിക്കാനെന്ന പേരില്‍ വന്ന ഇയാള്‍ മൂക്കറ്റം മദ്യത്തിലായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങിയതിനെ ഭക്തജനങ്ങള്‍ ചോദ്യംചെയ്തതോടെ കൂടുതല്‍ പോലീസിനെ ഇയാള്‍ വരുത്തുകയായിരുന്നു. മലയിന്‍കീഴ്‌, കാട്ടാക്കട, അരുവിക്കര സ്റ്റേഷനുകളിലെ പോലീസുകാരും ആര്യനാട്‌ സിഐ നസിറുദ്ദീന്റെയും നെടുമങ്ങാട്‌ ഡിവൈഎസ്പി മുഹമ്മദ്‌ ഇക്ബാലിന്റെയും നേതൃത്വത്തിലാണ്‌ പോലീസിന്റെ തേര്‍വാഴ്ച. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം തല്ലിത്തകര്‍ത്തു. നിലവിളക്കുകള്‍ നിലത്തടിച്ച്‌ എടുത്തെറിഞ്ഞു. നിരവധിപേരെ നിലത്തിട്ട്‌ ചവിട്ടി. സ്ത്രീകളും വൃദ്ധരുമടക്കമുള്ള ഭക്തജനങ്ങള്‍ ജീവനുംകൊണ്ട്‌ രാത്രി ഓടേണ്ടിവന്നു. ഇതിനിടയില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ്‌ പലരും വീണു. അന്‍പതോളം ബൈക്കുകള്‍ തകര്‍ത്തു. മഫ്ടിയിലെത്തിയ പോലീസുകാരെ മര്‍ദ്ദിച്ചു എന്ന കെട്ടുകഥയുണ്ടാക്കിയാണ്‌ പോലീസിന്റെ വിളയാട്ടം.



പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഭക്തജനങ്ങള്‍ പിറ്റേന്ന്‌ റോഡ്‌ ഉപരോധിച്ചു. കുടുംബസമേതമാണ്‌ ജനങ്ങള്‍ സമരത്തിനിറങ്ങിയത്‌. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധയോഗമുണ്ടായി. ഇതിനിടയില്‍ എത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി റസ്ദം അനുരഞ്ജന ചര്‍ച്ച നടത്തി. ക്ഷേത്രത്തിനുണ്ടായ നഷ്ടം കണക്കാക്കാന്‍ ഇന്നലെ ആളുകളെത്തുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ നടപടിസ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അതിനുള്ള ഒരു നീക്കവും ഉണ്ടായില്ല. എന്നാല്‍ പോലീസിനെ ആക്രമിച്ചു എന്ന കള്ളക്കേസുണ്ടാക്കി. പോലീസ്‌ വാഹനങ്ങള്‍ക്ക്‌ കേടുവരുത്തിയതിനും കേസെടുത്തു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്‌ കുറ്റകരമായ വീഴ്ചയാണെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍.ശക്തന്‍ പ്രതികരിച്ചത്‌. സര്‍ക്കാരിന്റെ ആഭ്യന്തര നയത്തിന്‌ വിരുദ്ധമായാണ്‌ പോലീസ്‌ പെരുമാറിയതെന്നും അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നു. പോലീസിന്റെ മര്‍ദ്ദനമേറ്റ്‌ അവശരായ ഭക്തജനങ്ങളെയും ശക്തന്‍ നേരിട്ടുകണ്ടു.




അന്യമത ബഹുമാനംപോലും പുലര്‍ത്താതെ ഉന്നതരായ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ക്ഷേത്രാചാരങ്ങളെയും മര്യാദകളെയും കാറ്റില്‍പ്പറത്തിയാണ്‌ അഴിഞ്ഞാടിയത്‌. എന്ത്‌ പ്രകോപനമുണ്ടായാലും ഉത്സവപറമ്പില്‍ സംയമനം പാലിക്കേണ്ട പോലീസ്‌ സംഹാരദാഹികളായത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ അത്യന്തം നീചവും ക്രൂരവുമായ നടപടി സ്വീകരിച്ചിട്ടും ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിയും ഭക്തജനങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. ദേവസ്വംമന്ത്രി തിരുവനന്തപുരത്തുകാരനാണ്‌. അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയോ മറ്റ്‌ മന്ത്രിമാരോ പ്രതിപക്ഷനേതാക്കളോ ക്ഷേത്രോത്സവം പോലീസ്‌ മുടക്കിയതില്‍ കുണ്ഠിതരല്ല. ബിജെപി നേതാക്കളും ഹിന്ദുസംഘടനാ നേതാക്കളും മാത്രമാണ്‌ സംഭവസ്ഥലത്തെത്തി ഭക്തരോടൊപ്പം നിന്നത്‌. ആഭ്യന്തരമന്ത്രി സംഭവത്തെക്കുറിച്ച്‌ മിണ്ടിയിട്ടില്ല. മറ്റേതെങ്കിലും ആരാധനാലയത്തിനുനേരെയാണ്‌ ഇത്തരം പെരുമാറ്റം പോലീസില്‍ നിന്നുണ്ടായതെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുംരാഷ്ട്രീയപാര്‍ട്ടി നേതാക്കളുമെല്ലാം ഓടിയെത്തുമായിരുന്നു. ഈ പക്ഷഭേദമാണ്‌ ഭക്തജനങ്ങളെ കൂടുതല്‍ വേദനിപ്പിക്കുന്നത്‌. പോലീസ്‌ അതിക്രമത്തെ തുടര്‍ന്ന്‌ മുടങ്ങിയ ഉത്സവചടങ്ങുകള്‍ ഇന്നലെ നടക്കുമ്പോള്‍ ഭക്തജനങ്ങള്‍ വളരെ ആശങ്കയോടെയാണെത്തിയത്‌. കള്ളക്കേസില്‍ ഇനിയെത്രപേരെ പ്രതിയാക്കുമെന്നും നിശ്ചയമില്ല. അക്രമത്തിന്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്‌. അധികൃതര്‍ അതിന്‌ തയ്യാറാകാന്‍ അല്‍പംപോലും കാലതാമസമുണ്ടാക്കാന്‍ പാടില്ല.

അവലംബം: 

Wednesday, January 23, 2013

ഭീകരവാദത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍!


മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളിലൊരാളായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതും രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ്‌ ചിന്തന്‍ ശിബിരവും തമ്മില്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന്‌ കരുതാനാവില്ല. എന്നാല്‍ ചിന്തന്‍ ശിബിരത്തിലെ പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആര്‍എസ്‌എസിനും ബിജെപിക്കുമെതിരെ നടത്തിയ ഒരു പ്രസ്താവന രണ്ട്‌ സംഭവങ്ങളും തമ്മിലുള്ള ഒരു ബന്ധം വെളിപ്പെടുത്തുന്നുണ്ട്‌. “ഹിന്ദു ഭീകരവാദം പരത്താന്‍ ആര്‍എസ്‌എസും ബിജെപിയും പരിശീലന ക്യാമ്പുകള്‍ നടത്തുന്നുണ്ട്‌ എന്ന്‌ അന്വേഷണ സമയത്ത്‌ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്‌ ……സംഝോധാ എക്സ്പ്രസിലും മെക്കാ മസ്ജിദിലും ബോംബുകള്‍ സ്ഥാപിക്കപ്പെടുകയായിരുന്നു. മാലെഗാവിലും ഒരു സ്ഫോടനം നടത്തി. ഇതിനെക്കുറിച്ച്‌ നാം ഗൗരവമായി ചിന്തിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം” എന്ന്‌ പറഞ്ഞ ഷിന്‍ഡെ “കാവി ഭീകരതയെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞത്‌. ഇത്‌ പുതിയ കാര്യമല്ല. മാധ്യമങ്ങളില്‍ പലതവണ വന്നതാണ്‌” എന്ന്‌ പിന്നീട്‌ വിശദീകരിക്കുകയുണ്ടായി.

കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിക്കോ അറിയില്ലായിരുന്നുവെന്നും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയാണ്‌ അവര്‍ ഈ വിവരം അറിഞ്ഞതെന്നുമാണ്‌ ഷിന്‍ഡെ ഒരു വാര്‍ത്താ ചാനലിനോട്‌ പറഞ്ഞത്‌. ചില കോണ്‍ഗ്രസ്‌ നേതാക്കളെപ്പോലും ഞെട്ടിച്ച ഈ ‘വെളിപ്പെടുത്തലി’ന്റെ തുടര്‍ച്ചയാണ്‌ ഒരര്‍ത്ഥത്തില്‍ ജയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ ആര്‍എസ്‌എസ്സിനും ബിജെപിക്കുമെതിരെ ഭീകരത ആരോപിച്ച്‌ ഷിന്‍ഡെ നടത്തിയ പരാമര്‍ശങ്ങള്‍.

കസബിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച്‌ ഒരു ദിവസം മുമ്പുതന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്‍, പാക്കിസ്ഥാനിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍, ഡപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക്‌ ഇതേക്കുറിച്ച്‌ അറിയാമായിരുന്നു. ഇവര്‍ക്കൊക്കെ അറിയുന്ന കാര്യം രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സോണിയയ്ക്കും അറിയാതിരിക്കുകയില്ലല്ലോ. സത്യം ഇതായിരിക്കെ വിചിത്രമായ പ്രസ്താവന നടത്തി പരിഹാസ്യനാവുകയായിരുന്നു ഷിന്‍ഡെ എന്ന്‌ തോന്നാം. എന്നാല്‍ അങ്ങനെയല്ല. കസബിനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള ആ പ്രസ്താവന ബോധപൂര്‍വമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച്‌ ധാരണ ഇല്ലാത്തവര്‍ക്ക്‌ ഇത്‌ മനസ്സിലാകാന്‍ പ്രയാസമാണ്‌. കസബിന്റെ വധശിക്ഷ സുപ്രീംകോടതി വരെ ശരിവെച്ചതാണെങ്കിലും അത്‌ നടപ്പാക്കിയതില്‍ യുപിഎ സര്‍ക്കാരിനോ കോണ്‍ഗ്രസിനോ യാതൊരു പങ്കുമില്ലെന്ന്‌ വരുത്തുകയായിരുന്നു ഷിന്‍ഡെ.

പുറമെയ്ക്ക്‌ എന്തുതന്നെ നടിച്ചാലും പാക്‌ പിന്തുണയുള്ള ഭീകരവാദത്തോട്‌ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക്‌ ആഭിമുഖ്യമുണ്ടെന്നും കസബിനെ തൂക്കിലേറ്റിയതില്‍ ഇവര്‍ക്ക്‌ അമര്‍ഷമുണ്ടാവുമെന്നും കോണ്‍ഗ്രസിനറിയാം. കസബിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ പാര്‍ട്ടിയുടെ വോട്ട്‌ ബാങ്കില്‍നിന്ന്‌ ഇവര്‍ അകന്നുപോകാതിരിക്കാന്‍ ഈ രക്തത്തില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്ന്‌ പറയേണ്ടത്‌ കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെക്കൊണ്ട്‌ പറയിപ്പിച്ചാല്‍ വിശ്വാസ്യതയും ആധികാരികതയും വര്‍ധിക്കും. ഇതാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയത്‌ മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും അറിയാതെയാണെന്ന്‌ ഷിന്‍ഡെ പറയാന്‍ കാരണം.

ഷിന്‍ഡെ ജയ്പൂരില്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക്‌ പിന്നിലും കോണ്‍ഗ്രസിന്റെ ആപല്‍ക്കരമായ ഈ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയമുണ്ട്‌. പാക്‌ ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്‌എസ്സിനെയും ബിജെപിയെയും ഭീകരവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാല്‍ ആ ഒറ്റക്കാരണംകൊണ്ട്‌ പാക്കിസ്ഥാനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലീം വോട്ട്‌ ബാങ്കിന്റെ അനുഭാവം ലഭിക്കുമെന്ന കണക്കുകൂട്ടലാണ്‌ കോണ്‍ഗ്രസിനുള്ളത്‌.

എന്നാല്‍ കേന്ദ്രത്തിന്റെ ആഭ്യന്തര മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത്‌ ഷിന്‍ഡെ നടത്തിയ പ്രസ്താവന പാക്‌ ഭീകരവാദത്തെ ഒറ്റയടിക്ക്‌ വെള്ളപൂശിയിരിക്കുകയാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാതെ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും ഗത്യന്തരമില്ല എന്നതാണ്‌ വസ്തുത. ഭീകരവാദത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ്‌ കാപട്യമാണ്‌. 2004 ലാണ്‌ യുപിഎ അധികാരത്തിലേറുന്നത്‌. ഒന്‍പത്‌ വര്‍ഷമായി ഭരണത്തില്‍ തുടരുന്ന യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാനോട്‌ മൃദുസമീപനം സ്വീകരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. 2004 നുശേഷം 16 തവണയാണ്‌ പാക്‌ ഭീകരസംഘടനകള്‍ ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തിയത്‌. യുപിഎ രണ്ടാമതും അധികാരത്തിലെത്തിയശേഷം 304 തവണയാണ്‌ പാക്‌ സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്‌. 2012 ല്‍ മാത്രം 171 തവണ. യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ നിരന്തരമായ പ്രചാരവേലയാണ്‌ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്നത്‌.

മുംബൈ ഭീകരാക്രമണ കേസില്‍ കസബിനെ തൂക്കിലേറ്റിയെങ്കിലും ലഷ്ക്കര്‍ ഭീകരനായ ഹഫീസ്‌ മുഹമ്മദ്‌ സയിദ്‌ ഉള്‍പ്പെടെയുള്ള സൂത്രധാരന്മാര്‍ക്കെതിരായ നിയമനടപടികള്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ യുപിഎ സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ഇത്‌ സംബന്ധിച്ച ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്കിസ്ഥാന്‍ പരിഹാസ്യമായി തള്ളിക്കളയുകയാണ്‌. സയിദിന്റെ ശബ്ദസാമ്പിള്‍ ശേഖരിക്കണമെന്നും അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരസിക്കുകയായിരുന്നു. എന്നിട്ടും സമാധാനസംഭാഷണവുമായി പാക്കിസ്ഥാന്‌ പിന്നാലെ നടക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക്‌ വഴിയൊരുക്കുകയാണ്‌.

ജമ്മുകാശ്മീര്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്സൈനികര്‍ രണ്ട്‌ ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതിലൊരാളായ ലാന്‍സ്‌ നായിക്‌ ഹേംരാജിന്റെ തലവെട്ടിക്കൊണ്ടുപോവുകയും ചെയ്തത്‌ ഏറ്റവുമൊടുവിലത്തെ സംഭവമാണ്‌. ഇതിനുപിന്നില്‍ ഹഫീസ്‌ സയിദിന്റെ കയ്യുണ്ടെന്ന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും പാക്കിസ്ഥാന്‌ മനസ്സിലാവുന്ന ഭാഷയില്‍ ശക്തമായി തിരിച്ചടിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുസ്ലീം വോട്ട്‌ ബാങ്കിനെ ഭയന്നാണ്‌ പാക്കിസ്ഥാനോടും പാക്‌ ഭീകരവാദത്തോടും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതെന്ന്‌ ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ‘ഹിന്ദു ഭീകരവാദ’വും രാജ്യം നേരിടുന്ന വിപത്താണെന്ന്‌ പ്രചരിപ്പിച്ചാല്‍ പാക്കിസ്ഥാന്‌ തിരിച്ചടി നല്‍കാത്തതിലുള്ള ജനരോഷം തണുപ്പിക്കാമെന്നും മുസ്ലീം വോട്ട്‌ ബാങ്കിനെ ആകര്‍ഷിച്ചു നിര്‍ത്താമെന്നുമുള്ള ചിന്തയാണ്‌ കോണ്‍ഗ്രസിനെ നയിക്കുന്നത്‌.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചാണ്‌ താന്‍ പറഞ്ഞതെന്ന ഷിന്‍ഡെയുടെ വിശദീകരണം അദ്ദേഹം വഹിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്കു ചേര്‍ന്നതല്ല. ഭീകരവാദം പോലുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെപ്പോലുള്ള ഒരാള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കി പ്രതികരിക്കുന്നത്‌ കൃത്യവിലോപം തന്നെയാണ്‌. ഷിന്‍ഡെയെ പിന്തുണച്ച്‌ രംഗത്ത്‌ വന്ന ചില കേന്ദ്രമന്ത്രിമാരും അദ്ദേഹം സംസാരിച്ചത്‌ മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണെന്ന്‌ വാദിക്കുകയുണ്ടായി. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ വേറെയും വന്നിട്ടുണ്ടെന്ന്‌ ഇവരൊക്കെ ബോധപൂര്‍വം വിസ്മരിക്കുന്നു. ഹിന്ദു സംഘടനകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന്‌ പിന്നില്‍ സോണിയാ ഗാന്ധി ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന്‌ വാര്‍ത്ത വന്നിരുന്നു. ഷിന്‍ഡെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച കേസുകള്‍ കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ എടുത്തവയാണ്‌. പ്രതികളെ പിടിച്ചതും കോടതി ഉത്തരവനുസരിച്ച്‌ റിമാന്റ്‌ ചെയ്തതും ഇക്കാലത്താണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പില്‍ക്കാലത്ത്‌ പിടിയിലായ സ്വാമി അസീമാനന്ദ മജിസ്ട്രേറ്റിന്‌ നല്‍കിയ മൊഴി അന്വേഷണ ഏജന്‍സി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. രാജസ്ഥാനിലെ അജ്മീര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്‌ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ മാനനഷ്ടക്കേസ്‌ നേരിടുകയാണ്‌. പ്രതികള്‍ എന്ന്‌ പറയപ്പെടുന്നവര്‍ പിടിക്കപ്പെടുകയോ വിചാരണ പൂര്‍ത്തിയാവുകയോ ചെയ്യാത്ത കേസുകളില്‍ കുറ്റവാളികളെ പ്രഖ്യാപിക്കുന്ന രീതി അംഗീകരിക്കാനാവാത്തതാണ്‌. അതും നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത്‌ ഒരിക്കലും നീതീകരിക്കാനാവില്ല.

ഷിന്‍ഡെയുടെ പ്രസ്താവന വിവാദമാവുകയും അത്‌ സാമാന്യബോധത്തെ പരിഹസിക്കുന്നതാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു എന്നും വന്നതോടെ ‘ഹിന്ദു ഭീകരവാദം’ എന്ന്‌ ഷിന്‍ഡെ ബോധപൂര്‍വം പറഞ്ഞതല്ലെന്നും ഒരു കോണ്‍ഗ്രസ്‌ നേതാവിനും അങ്ങനെ പറയാനാവില്ലെന്നും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും വക്താവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കുകയുണ്ടായി. “ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. ഒരു വ്യക്തിയുടെ വായില്‍നിന്ന്‌ ചില വാക്കുകള്‍ ബോധപൂര്‍വമല്ലാതെ പുറത്തുവരാം” എന്ന ദ്വിവേദിയുടെ ന്യായീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. ഇവിടെ ഏതെങ്കിലും വ്യക്തിയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്‌ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറിയിട്ടുള്ളത്‌.

ജനാര്‍ദ്ദന്‍ ദ്വിവേദി എന്തുതന്നെ പറഞ്ഞാലും സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്‌എസ്സിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത്‌ ആര്‍ക്കുവേണ്ടിയാണെന്ന്‌ ലഷ്ക്കറെ തോയ്ബ സ്ഥാപകന്‍ ഹഫീസ്‌ സയിദിന്റെ പ്രസ്താവനയോടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്‌. ഷിന്‍ഡെയെ മുക്തകണ്ഠം പ്രശംസിച്ച സയിദ്‌ ഇന്ത്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. പാക്കിസ്ഥാനില്‍ ഭീകരാക്രമണം നടത്തുന്നത്‌ ഇന്ത്യന്‍ സംഘടനകളാണെന്ന്‌ ഷിന്‍ഡെ കുറ്റസമ്മതം നടത്തിയിരിക്കുന്നു എന്ന്‌ വാര്‍ത്താ സമ്മേളനം നടത്തിയാണ്‌ സയിദ്‌ പ്രഖ്യാപിച്ചത്‌. ഇന്ത്യ മനോഭാവം മാറ്റുന്നതുവരെ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര കരാറുകൊണ്ട്‌ യാതൊരു നേട്ടവും പാക്കിസ്ഥാന്‌ ഉണ്ടാകാന്‍ പോകുന്നില്ലെന്ന്‌ പറഞ്ഞ സയിദ്‌ “പാക്കിസ്ഥാന്റെ ആണവ-മിസെയില്‍ പദ്ധതികള്‍ക്കു മേല്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും കഴുകന്‍ കണ്ണുകളാണ്‌ ഉളളത്‌” എന്നും പറഞ്ഞുവെച്ചു. ഷിന്‍ഡെയുടെ പ്രസ്താവന ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ശക്തമായ ആയുധമാണെന്ന്‌ കണ്ട്‌ “പാക്കിസ്ഥാന്‍ ഇത്‌ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിലും ഇസ്ലാമികരാജ്യങ്ങളുടെ സംഘടനയായ ഒഐസിയിലും ഉന്നയിക്കണം” എന്നും സയിദ്‌ ട്വിറ്ററില്‍ കുറിച്ചു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹഫീസ്‌ സയിദിനെതിരെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാത്തതില്‍ പാക്കിസ്ഥാനെ ഒന്നിലധികം തവണ ഇന്ത്യ അതൃപ്തിയും പ്രതിഷേധവും അറിയിച്ചിട്ടുള്ളതാണ്‌. ലഷ്ക്കറെ തോയ്ബ നടത്തുന്ന ഭീകരവാദത്തിന്‌ മറയിടാന്‍ ജമാഅത്ത്‌ ഉദ്ദവ എന്ന സംഘടനയുണ്ടാക്കി പാക്കധീന കാശ്മീരിലും മറ്റും ഭീകരപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്ന സയിദിന്റെ തലയ്ക്ക്‌ അമേരിക്ക 10 ദശലക്ഷം ഡോളര്‍ വിലയിട്ടിട്ടുള്ളതാണ്‌. ഇങ്ങനെയൊരാളുടെ പ്രശംസ ഏതെങ്കിലും ഇന്ത്യന്‍ പൗരന്‌ ലഭിക്കുകയാണെങ്കില്‍ അയാള്‍ എത്രമാത്രം ഇന്ത്യാ വിരുദ്ധനായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പ്രശംസ ലഭിക്കുന്നയാള്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെങ്കില്‍ പാക്‌ ഭീകരവാദത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ എന്ന വിശേഷണത്തിന്‌ അദ്ദേഹം തികച്ചും യോഗ്യനായിരിക്കും. ഹഫീസ്‌ സയിദിനെ ‘ശ്രീമാന്‍ സയിദ്‌’ എന്ന്‌ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച്‌ വിശേഷിപ്പിച്ചത്‌ സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെയാണല്ലോ.


കടപ്പാട്:

Thursday, December 20, 2012

മദനിക്കുവേണ്ടിയുള്ള മുറവിളി


പിഡിപി ചെയര്‍മാന്‍ മദനിക്കുവേണ്ടി വീണ്ടും മുറവിളി ഉയരുന്നതിന്‌ പിന്നില്‍ ദുരൂഹതയേറുകയാണ്‌. ബാംഗ്ലൂര്‍ ബോംബ്‌ സ്ഫോടനക്കേസില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ വിട്ടുകിട്ടാന്‍ പിഡിപി മാത്രമല്ല ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മനുഷ്യാവകാശത്തിന്റെ പേരിലാണ്‌ ചിലര്‍ വാചാലരാകുന്നതെങ്കില്‍ പിഡിപിക്കാര്‍ മതത്തിന്റെ പേരിലാണ്‌ പ്രചാരണം ആരംഭിച്ചിട്ടുള്ളത്‌. പ്രവാചകനായ നബിയുടെ നേരവകാശിയായ ഇസ്ലാമിക പണ്ഡിതരുടെ ഗണത്തില്‍പ്പെടുന്ന ആളാണ്‌ മദനിയെന്നും മദനിയുടെ മോചനത്തിനായി മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുമാണ്‌ പിഡിപി ആവശ്യപ്പെടുന്നത്‌. സ്ത്രീപീഡനക്കേസില്‍ ലീഗ്‌ നേതാവ്കുഞ്ഞാലിക്കുട്ടി പ്രതിപട്ടികയില്‍ വന്നപ്പോള്‍ മുസ്ലീംലീഗുകാരുടെ വാദവും ഇതുതന്നെയായിരുന്നു. ഉംറ കഴിഞ്ഞ്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടി തന്റെ പേരിലുള്ള ആരോപണം ഇസ്ലാമിനെതിരെയുള്ള പ്രചാരണമെന്ന്‌ വ്യാഖ്യാനിച്ചു. അതുതന്നെയാണ്‌ ഇപ്പോള്‍ മദനിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്‌. മദനിയുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും ജയിലില്‍ അര്‍ഹമായ പരിഗണന ഇല്ലെന്നുമുള്ള വാദമാണ്‌ ഉയര്‍ത്തുന്നത്‌. മദനിയുടെ മോചനമല്ല, പകരം ജയില്‍വാസം കേരളത്തിലേക്ക്‌ മാറ്റുകയാണ്‌ ഏറ്റവും ആദ്യത്തെ ലക്ഷ്യമത്രെ. കേരളത്തില്‍ മദനിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന മുസ്ലിം ലീഗും രണ്ടുതവണ മദനിയെ അന്യസംസ്ഥാന പോലീസിന്‌ കൈമാറിയപ്പോള്‍ ഭരണം നടത്തിയ സിപിഎമ്മും ഒരുപോലെ മദനിക്കായി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനാകുമെന്നാണ്പിഡിപിയുടെ വിശ്വാസം. ഇസ്ലാമിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മതനേതാക്കളുമെല്ലാം പറഞ്ഞിട്ടും മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി നിസ്സംഗത പാലിക്കുകയാണെന്നാണ്‌ പിഡിപിക്കാര്‍ വാദിക്കുന്നത്‌.

കോയമ്പത്തൂരില്‍ ജയിലിലായിരുന്ന മദനിയെ പലതവണ പോയി കണ്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മിണ്ടാതിരിക്കുന്ന സമീപനം എത്രയും വേഗം മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മദനിയുടെ മോചനത്തിനായി മന്ത്രിസഭ തന്നെ തീരുമാനമെടുക്കാനിരിക്കുകയാണെന്നാണ്‌ കഴിഞ്ഞദിവസം ധനകാര്യമന്ത്രി കെ.എം.മാണി പ്രസ്താവിച്ചത്‌. മുഖ്യമന്ത്രി രണ്ടുതവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്‌ അധികമൊന്നും പുറത്തറിഞ്ഞിട്ടില്ല. നിയമസഭയുടെ നടപ്പ്‌ സമ്മേളനത്തില്‍ ഇരുപക്ഷവും ചേര്‍ന്ന്‌ മദനിക്കുവേണ്ടി പ്രമേയം പാസ്സാക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. കാരണം ഇരുപക്ഷവും മദനിയുടെ കാര്യത്തില്‍ ഓരോ നിലപാടിലെത്തിക്കഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിയെ, തീവ്രവാദത്തോട്‌ യോജിപ്പില്ലെന്നൊക്കെ പറഞ്ഞ്‌ മദനിയുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറിയ മുസ്ലീംലീഗ്‌ യഥാര്‍ത്ഥമുഖം കാട്ടിത്തുടങ്ങി. തീവ്രവാദികളെന്ന പേരില്‍ മുസ്ലീം യുവാക്കളെ തടങ്കലില്‍ വയ്ക്കുന്നതില്‍ അവര്‍ വല്ലാതെ വേവലാതിയുള്ളവരാണെന്ന്‌ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അടുത്തിടെ കോഴിക്കോട്‌ നടന്ന അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയുടെ പ്രമേയങ്ങളും സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളുമെല്ലാം അത്‌ പ്രകടമാക്കുകയാണ്‌. മദനിയുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മദനിക്കുവേണ്ടി മുറവിളി ഉയര്‍ത്തിയിരിക്കുന്നു. നേരത്തെ വി.എസ്‌.അച്യുതാനന്ദന്‌ അക്കാര്യത്തില്‍ വേറിട്ടൊരു നിലപാടുണ്ടെന്ന്‌ തോന്നിപ്പിച്ചതാണ്‌. എന്നാല്‍ ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ താന്‍ പാര്‍ട്ടിനിലപാടിനൊപ്പമാണെന്ന്‌ പറഞ്ഞ വിഎസ്സും പിണറായിയുടെ വഴിയെ എത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മദനിക്കുവേണ്ടി സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത്‌ അനുസ്മരിക്കുകമാത്രമല്ല, മദനിക്കു വയസ്സാകുന്നതിലും ആരോഗ്യം മോശമാകുന്നതിലുമെല്ലാം സിപിഎമ്മിന്‌ വേവലാതിയുണ്ട്‌.

മദനിയെ തമിഴ്‌നാട്‌ പോലീസിനും കര്‍ണാടക പോലീസിനും കൈമാറിയത്‌ സിപിഎം സര്‍ക്കാരാണ്‌. തടവില്‍ കിടക്കാന്‍ വിധിച്ചത്‌ കോടതിയാണ്‌. തീവ്രവാദക്കേസിലെ പ്രതിയ്ക്ക്‌ ലഭിക്കുന്ന ഒരാനുകൂല്യവും കോയമ്പത്തൂരിലായാലും ബാംഗ്ലൂരിലായാലും മദനിക്ക്‌ നിഷേധിച്ചതായി കേട്ടിട്ടില്ല. മരുന്നിന്‌ മരുന്ന്‌, ചികിത്സയ്ക്ക്‌ ചികിത്സ എല്ലാം നല്‍കുന്നു. അലോപ്പതി ചികിത്സ വേണ്ട ആയുര്‍വേദം മതിയെങ്കില്‍ അതും നല്‍കുന്നു. ഏത്‌ ജയിലില്‍ കിടക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഏതെങ്കിലും സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ല. ഇന്ന സ്ഥലത്ത്‌ ചികിത്സ നടത്തിയാലെ തനിക്ക്‌ തൃപ്തിയുള്ളു എന്ന്‌ പറയാന്‍ പ്രതിക്ക്‌ അവകാശമുണ്ട്‌. പക്ഷേ കോടതിയുടെ അംഗീകാരത്തോടെ മാത്രമേ അത്‌ ലഭ്യമാകൂ. അസുഖത്തിന്റെ കാര്യമൊക്കെ കോടതി യഥാവിധി നോക്കുന്നുണ്ട്‌. ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുന്നുമുണ്ട്‌. അതിന്റെ പേരില്‍ കോലാഹലം ഉയര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നത്‌ നീതിന്യാ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌ മദനിക്ക്‌. ഈ പ്രതിക്ക്‌ സുപ്രീംകോടതിവരെ ജാമ്യം നിഷേധിച്ചെങ്കില്‍ അതിന്‌ മതിയായ കാരണങ്ങളുണ്ട്‌. അതേതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹമോ തീരുമാനപ്രകാരമോ അല്ല. മദനിയുടെ പേരില്‍ ബിജെപിയെ ചീത്തവിളിച്ച്‌ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യമെങ്കില്‍ അതെല്ലാം തരംതാണ പണിയായിപ്പോയി. രണ്ടരക്കൊല്ലം തടവില്‍ കഴിഞ്ഞ തീവ്രവാദിക്ക്‌ വേണ്ടി വിയര്‍പ്പൊഴുക്കാനും വെയിലുകൊള്ളാനും ഒരുങ്ങിപ്പുറപ്പെടുംമുമ്പ്‌ മദനിയടക്കമുള്ള തീവ്രവാദികള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരും മനുഷ്യരാണെന്ന്‌ ചിന്തിക്കണം. അവര്‍ക്ക്‌ ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊടുക്കാന്‍ ഇപ്പറയുന്നവര്‍ക്ക്‌ സാധിക്കുമോ? വിചാരണ തടവുകാരായി കഴിയുന്ന സ്വന്തം സഖാക്കളോടില്ലാത്ത അലിവും ദയയും മദനിക്കുവേണ്ടിസിപിഎം കാട്ടുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്‌എന്ന ന്യായം മാത്രമാണുള്ളത്‌.

അവലംബം: 

Monday, December 3, 2012

പശ്ചിമ ഘട്ടത്തിന്റെ രക്ഷയ്ക്ക്‌


1946 ജോര്‍ജ്ജ്‌ ഓര്‍വെല്‍ ‘നാടന്‍ തവളകളെക്കുറിച്ചുള്ള ചില ചിന്തകള്‍’ എന്ന പ്രബന്ധത്തില്‍ പറയുന്നു. ” പ്രകൃതിയിലെ മറ്റുപലതും പോലെ വസന്തവും ആണ്ടുതോറും പുനര്‍ജനിക്കുന്നു. സമൂഹം എത്ര തന്നെ മര്‍ദ്ദനാത്മകമായി കൊള്ളട്ടെ പ്രകൃതി നന്മയുടേയും ഊര്‍ജ്ജത്തിന്റെയും ഉറവിടമായി തുടരുന്നു. നിങ്ങള്‍ രോഗിയല്ലെങ്കില്‍ വിശന്നിരിക്കുകയല്ലെങ്കില്‍ തടവറയിലൊ, ഒരു ഒഴിവുകാല ക്യാമ്പിലോ അടച്ചിടപ്പെട്ടിരിക്കുകയാണെങ്കിലും വസന്തം തന്നെയായിരിക്കും.

ഫാക്ടറികളില്‍ അണുബോംബുകള്‍ കുന്നുകൂടട്ടെ, നഗരവീഥികളില്‍ പോലീസുകാര്‍ റോന്തുചുറ്റട്ടെ, ഉച്ചഭാഷിണികള്‍ അസത്യങ്ങള്‍ വിളിച്ചുകൂവികൊള്ളട്ടെ, ഭൂമി അപ്പോഴും സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. സ്വേച്ഛാധിപതികള്‍ക്കോ, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കോ അവര്‍ക്ക്‌ എത്ര ഇഷ്ടമല്ലെങ്കില്‍ പോലും ഇത്‌ തടയാന്‍ കഴിയില്ല. ഓരോ വര്‍ഷവും വസന്തം തിരികെ വരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഓര്‍വെല്‍ ഇത്‌ എഴുതിയിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞിരിക്കുന്നു.

നമ്മള്‍ ഒരുപാട്‌ കാര്യങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്‌ ജീവന്റെ നിഗൂഢ രഹസ്യങ്ങള്‍ തേടി കടലിന്റെ അഗാധതയിലും ചൊവ്വയിലെ ഗര്‍ത്തങ്ങളിലും പരതിയിട്ടുണ്ട്‌. കണ്ടെത്തിയ നിരീക്ഷണങ്ങള്‍ അനാവരണം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ പ്രകൃതി നിയമങ്ങള്‍ പാലിക്കുന്നതില്‍ നമ്മള്‍ എവിടെയോ പരാജയപ്പെട്ടിരിക്കുന്നു.
1992 ല്‍ റിയോഡി ജനിറോയില്‍ നടന്ന അന്താരാഷ്ട്ര ഭൗമ ഉച്ചകോടി സമ്മേളനത്തില്‍ പരിസ്ഥിതിയേയും വികസനത്തെയും സംബന്ധിച്ച പ്രഖ്യാപനത്തോടൊപ്പം ഒപ്പുവെക്കപ്പെട്ട കാലാവസ്ഥ മാറ്റത്തെയും ജൈവവൈവിധ്യത്തെയും ആസ്പദമാക്കിയ കരാറുകള്‍ 1993 ഡിസംബര്‍ 24 ന്‌ പ്രാബല്യത്തില്‍ വന്നതോടെയാണ്‌ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം നാം കണക്കിലെടുക്കാന്‍ തുടങ്ങിയത്‌.

ഭൂമിയിലെ വിവിധങ്ങളായ എല്ലാ സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മ ജീവികളും ഒക്കെ ചേര്‍ന്ന ജൈവ സമ്പന്നതയുടെ പേരാണ്‌ ജൈവവൈവിധ്യം. ജൈവവൈവിധ്യം മൂന്ന്‌ വ്യത്യസ്ത തലങ്ങളിലുണ്ട്‌. 1) ജനിതക വൈവിധ്യം 2) ജൈവജാതി വൈവിധ്യം 3) ആവാസ വ്യവസ്ഥ വൈവിധ്യം.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം കാണുന്നത്‌ ഇല പൊഴിയുന്ന ഉഷ്ണമേഖലാ വനങ്ങളിലും ഉഷ്ണമേഖലാ മഴക്കാടുകളിലുമാണ്‌. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ നിലകൊള്ളുന്നത്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലുമാണ്‌. ഭൂമിയിലെ ഏകദേശം 75 ശതമാനം ജൈവവൈവിധ്യവും ഈ പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. അതേസമയം ഈ പ്രദേശങ്ങളിലെ ജനത സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലും അര്‍ത്ഥപട്ടിണിയിലുമാണെന്ന യാഥാര്‍ത്ഥ്യം ഒരു വിരോധാഭാസമാണ്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ പാശ്ചാത്യസമ്പന്നതയുടെ അടിത്തറ ഉഷ്ണമേഖല രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണെന്ന സത്യമാണ്‌.

ഉഷ്ണ-ഉപോഷ്ണ മേഖലകളിലാണ്‌ ലോകത്ത്‌ ജൈവവൈവിധ്യ സമ്പന്നത ഏറെയുള്ളത്‌. അതില്‍ ഉഷ്ണമേഖല മഴക്കാടുകള്‍ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയാണ്‌. ഭൂമിയുടെ കേവലം ഏഴ്‌ ശതമാനം ഭാഗങ്ങളിലൊതുങ്ങുന്ന വലിപ്പമേ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കുള്ളൂ. ലോകത്ത്‌ ആകെയുള്ള 12 മഹാജൈവവൈവിധ്യ രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ.

ഗുജറാത്തിലെ താപ്തി മുതല്‍ കന്യാകുമാരി വരെ 1600 കി.മീ. നീണ്ടുകിടക്കുന്ന പര്‍വതശൃംഖലയാണ്‌ പശ്ചിമഘട്ടം. ഇതിനൊരു വിടവ്‌ ഉണ്ടാകുന്നത്‌ പാലക്കാട്ടാണ്‌. 30 കി.മീ. വ്യാസമുള്ള ഈ വിടവ്‌ നീലഗിരി കുന്നുകളെ ആനമല പീഠഭൂമിയില്‍നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്തുന്നു. നിരവധി പര്‍വത ശൃംഗങ്ങളാല്‍ നിര്‍മിതമായ ഈ ഭൂവിഭാഗത്തിന്റെ സമുദ്ര നിരപ്പില്‍നിന്നുള്ള ശരാശരി ഉയരം 1500 മീറ്റര്‍ ആണ്‌. ഇതില്‍ ഏറ്റവും ഉയരം കൂടിയ പര്‍വത ശൃംഗം ആനമുടിയാണ്‌. (ഉയരം 2695 മീറ്റര്‍). ലാറ്ററൈറ്റ്‌ കലര്‍ന്ന ചെമ്മണ്ണും കറുത്ത മണ്ണുമാണ്‌ ഈ പ്രദേശങ്ങളിലെ മണ്ണിനങ്ങള്‍.

പശ്ചിമഘട്ടത്തിന്റെ തന്നെ പശ്ചിമഭാഗത്തു കൂടിയാണ്‌ കിഴക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുവരുന്നത്‌. 2000-7000 മി.മീ. അളവിലുള്ള കനത്ത വര്‍ഷ പാതം ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ ലഭിക്കുന്നു. അതിനാല്‍ ഇടതൂര്‍ന്ന പച്ചപ്പുകള്‍ പശ്ചിമഘട്ടത്തിന്റെ പ്രത്യേകതയാണ്‌.
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പൊതുവെ മഴ കുറവായതിനാല്‍ ഈ പ്രാന്തങ്ങളില്‍ കുറ്റിക്കാടുകളും. വരണ്ട ഇല കൊഴിയും വനങ്ങളുമാണ്‌ അധികവും. ഇവിടുത്തെ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. മഴയുടെ ലഭ്യതയും അനുയോജ്യമായ താപനിലയും ഉയരവും മണ്ണിനങ്ങളുമാണ്‌, പശ്ചിമഘട്ട ജൈവസമ്പന്നതയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇതിനെ ആശ്രയിച്ച്‌ രൂപംകൊണ്ടിട്ടുള്ള പരിസ്ഥിതീയ ജൈവവനഗേഹങ്ങള്‍ ഇവിടെയുണ്ട്‌. ഇതില്‍ ഉള്‍പ്പെടുന്ന വനമേഖലകളാണ്‌ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ അര്‍ധ ഉഷ്ണമേഖലാനിത്യഹരിതവനങ്ങള്‍ ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇല കൊഴിയും കാടുകള്‍ ഷോല വനങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്‌ പശ്ചിമഘട്ടത്തിലെ തെക്കുഭാഗത്ത്‌ 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ്‌.

കാലവര്‍ഷക്കാറ്റിന്റെ ഗതിക്ക്‌ തടസ്സമായി നില്‍ക്കുന്ന മഴക്കാടുമൂടിയ പശ്ചിമഘട്ടം മഴ പെയ്യിക്കുന്നതുകൊണ്ട്‌ സമൃദ്ധിയില്‍ വെള്ളമൊഴുകിയിരുന്ന 40 ല്‍ പരം നദികളുണ്ടായിരുന്നു കേരളത്തില്‍ മിക്ക വലിയ നദികളുടേയും പ്രഭവസ്ഥാനം പശ്ചിമഘട്ടത്തിലായിരുന്നതുകൊണ്ട്‌ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും സാധ്യതകള്‍ ഏറെ ഉണ്ടായി.

പെരിയാറിലും ചാലക്കുടിപുഴയിലും പമ്പയിലും കുറ്റ്യാടിപ്പുഴയിലും സ്ഥാപിതമായ ജലവൈദ്യുത പദ്ധതികള്‍ നദികളെ നദികളല്ലാതാക്കിയെന്നുള്ളതാണ്‌ സത്യം. അവ അണക്കെട്ടുകള്‍ക്ക്‌ വേണ്ടി ആവര്‍ത്തിച്ച്‌ മുറിയ്ക്കപ്പെട്ടു. അവ കേവലം ജലനിര്‍ഗമന ചാലുകളാക്കി മാറ്റി പദ്ധതി പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കായി റോഡുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഏക്കറുകള്‍ കണക്കിന്‌ വനഭൂമി കയ്യേറ്റവും വനനശീകരണവും നടന്നു.

ആഗോളവ്യാപകമായ വനനശീകരണം, പ്രത്യേകിച്ച്‌ മനുഷ്യന്‌ പുനര്‍നിര്‍മിക്കാനാകാത്ത ജീവസാന്ദ്രതയുള്ള മഴക്കാടുകളുടെ നാശം ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനസ്കോയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള സാങ്കേതിക ഉപവിഭാഗമായ ഐയുസിഎന്‍ (International Union for Conservation of Nature)ഉം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ ശാസ്ത്ര ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ മഴക്കാടിന്റെ പ്രാധാന്യവും അതിന്‌ സംഭവിക്കുന്ന ശോഷണവും. ഇതിനോടനുബന്ധിച്ചാണ്‌ യുനസ്കോ 1970 കളുടെ അവസാന വര്‍ഷങ്ങളില്‍ ‘മനുഷ്യരും ജൈവമണ്ഡലവും’ എന്ന ബൃഹദ്‌ പദ്ധതി രൂപീകരിച്ചത്‌. ഇത്‌ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തുടക്കകാലം മുതല്‍ ഇന്ത്യയിലും നടപ്പിലാക്കി തുടങ്ങി.

ഇന്ത്യയില്‍ ജൈവസംരക്ഷണ മേഖലയ്ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമായി തെരഞ്ഞെടുത്തത്‌ കര്‍ണാടകം, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരി പര്‍വതത്തിനുചുറ്റുമുള്ള 5500 ല്‍ പരം ച.കി.മീ. വിസ്തൃതിയുള്ള വനപ്രദേശമാണ്‌.

അഥവാ പരിസ്ഥിതി ലോലപ്രദേശം എന്ന വാക്ക്‌ കേരളീയര്‍ ഒരുപക്ഷെ കേട്ടു തുടങ്ങിയത്‌ പ്രൊഫസര്‍ മാധവ്‌ ഗാഡ്ഗില്‍ നയിക്കുന്ന പശ്ചിമഘട്ട വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.

ആറ്‌ പ്രധാന ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട വിദഗ്ദ്ധ സമിതിയ്ക്ക്‌ രൂപം നല്‍കിയത്‌. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക, അതിനെ പുനര്‍ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, 1986 ലെ നിയമമനുസരിച്ച്‌ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവയാണ്‌. പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

മാത്തേരന്‍, മഹാബലേശ്വര്‍-പഞ്ചാഗ്നി എന്നീ പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും അതിലോല പരിസ്ഥിതി പ്രദേശങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഇന്ത്യയില്‍ ഏകദേശം 16,12,297 ച.കി.മീ. പ്രദേശത്ത്‌ 668 ഓളം സംരക്ഷിത മേഖലകളുടെ ഒറ്റ ശൃംഖലയാണുള്ളത്‌. മൊത്തം ഭൂപ്രദേശത്തിന്റെ 94 ശതമാനം വരുന്ന ഈ ശൃംഖലയില്‍ 102 ദേശീയോദ്യാനങ്ങളും 515 വന്യമൃഗസങ്കേതങ്ങളും 47 സംരക്ഷിത റിസര്‍വുകളും നാല്‌ കമ്മ്യൂണിറ്റി റിസര്‍വുകളുമാണുള്ളത്‌. ഇവയില്‍ പലതും പശ്ചിമഘട്ടത്തിലാണുള്ളത്‌. ഇതുകൂടാതെ 38 കടുവാ സംരക്ഷണകേന്ദ്രങ്ങളും 28 ആന സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. ദേശീയോദ്യാനങ്ങളിലെ പ്രധാന മേഖലകളില്‍ മനുഷ്യവാസം പാടില്ലാത്തതാണ്‌.

കേരളത്തിന്റെ പശ്ചിമഘട്ടത്തില്‍ ആറ്‌ ദേശീയോദ്യാനങ്ങളും 16 വന്യജീവി സങ്കേതങ്ങളും ഒരു കമ്മ്യൂണിറ്റി റിസര്‍വുമാണുള്ളത്‌.

വികസനത്തിന്റെ തോത്‌ ഒരു മേഖലയ്ക്ക്‌ ഭീഷണിയായി തീരുമ്പോഴോ വികസനം അടിസ്ഥാനപരമായി ഒരു പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോഴാണ്‌ ആ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നത്‌. ഈ കാര്യത്തില്‍ ആ പ്രദേശത്തെ വഹനക്ഷമതയാണ്‌ ഏറ്റവും പ്രാധാന്യമേറിയത്‌.

2010 മാര്‍ച്ചില്‍ നിയോഗിക്കപ്പെട്ട പ്രൊഫ മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ പാനല്‍ പശ്ചിമഘട്ടത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ 14 പാനല്‍ മീറ്റിംഗുകളും സര്‍ക്കാര്‍ ഏജന്‍സികളുമായി എട്ട്‌ കൂടിയാലോചനകളും സിവില്‍ സമൂഹവുമായി 40 കൂടിയാലോചനകളും നടത്തി 2011 ആഗസ്റ്റില്‍ 300 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ട്‌ പ്രകാരം മൂന്ന്‌ സോണുകളായിട്ടാണ്‌ ഋമെെ‍ നെ തിരിച്ചിരിക്കുന്നത്‌. സോണ്‍ ഒന്ന്‌ പൂര്‍ണമായും സംരക്ഷണം വേണ്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. അവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. പ്രസ്തുത റിപ്പോര്‍ട്ട്‌ പ്രകാരം സോണ്‍ ഒന്ന്‌ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ കേരളത്തിലെ കാടുകള്‍ സംരക്ഷിക്കപ്പെടും (ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 2001-2003 കാലയളവില്‍ മാത്രം 26000 ച.ക.മീ. നിബിഡ വനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ജൈവസാന്നിധ്യത്തിന്റെ കാര്യത്തിലാകട്ടെ 3000 പുഷ്പിത സസ്യങ്ങളും 200 ജന്തുജാതികളും വംശനാശത്തിലാണ്‌.

അവശേഷിക്കുന്ന വനങ്ങളുടെ സിംഹഭാഗവും (4 ലക്ഷം ച.കി.മീ)187 ആദിവാസി ജില്ലകളിലായി പരമ്പരാഗതമായി അവര്‍ സംരക്ഷിച്ചുപോരുന്ന വനങ്ങളാണ്‌). സോണ്‍ രണ്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെയാകാമെന്ന്‌ പറയുന്നു. സോണ്‍ 3 ല്‍ നിയന്ത്രണങ്ങളില്‍ അല്‍പ്പം ഇളവ്‌ വരുത്തിയിരിക്കുന്നു.

നിബിഡ വനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും നദികളുടെ ഉത്ഭവ സ്ഥാനങ്ങളും സോണ്‍ ഒന്നിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
കേരളത്തില്‍ 23 സ്ഥലങ്ങളാണ്‌ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്‌. ഈ പ്രദേശങ്ങളില്‍ അണക്കെട്ടുകള്‍ പ്ലാന്റേഷനുകള്‍ പാറക്വാറികള്‍, ചെങ്കല്‍ കുന്നിടിക്കലുകള്‍ എല്ലാം ഈ പശ്ചിമഘട്ട മലനിരകള്‍ക്ക്‌ ദോഷങ്ങളാണെന്ന്‌ സമിതി കണ്ടെത്തിയിരിക്കുന്നു. ആറ്‌ ലക്ഷം ഹെക്ടറിലധികം വരും കേരളത്തിലെ തോട്ട ഭൂമി. പരമ്പരാഗത നീര്‍ച്ചാലുകളെയെല്ലാം ഇതിനോടകം തോട്ടങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞു. അതുകൂടാതെ ഇതില്‍നിന്നും അഞ്ച്‌ ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി നീക്കി വെക്കുമെന്നും പറയുന്നു. ഇതും അനുവദനീയമല്ലെന്നും സമിതി പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ പാറക്വാറികളുടെ എണ്ണവും വര്‍ധിച്ചത്‌. പാറക്വാറികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. എന്താവശ്യത്തിനാണ്‌ പാറ പൊട്ടിക്കുന്നത്‌ എന്നത്‌ കര്‍ശനമായും പരിശോധിക്കപ്പെടണം. സാധാരണക്കാരന്‌ വീടുവയ്ക്കുവാന്‍ പാറ അനുവദിക്കണം. കേരളത്തിലെ മണ്ണിടിച്ചിലിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണെന്ന്‌ സെസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ആ സ്ഥലങ്ങളില്‍ ഒരുതരത്തിലുള്ള ഇടപെടലും പാടില്ലാത്തതാകുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പൂര്‍ണമായും ജൈവകൃഷി പിന്തുടരുക എന്നതാണ്‌ സമിതിയുടേയും മറ്റൊരു നിര്‍ദ്ദേശം. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിലാണ്‌ ഇളവ്‌ വേണമെന്ന്‌ കേരളം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

പരിസ്ഥിതി ലോല പ്രദേശങ്ങളോട്‌ ചേര്‍ന്ന 24 താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന പാരക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഭ്രാന്തന്‍ വികസനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ നമ്മള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. 50 കളില്‍ ജപ്പാനിലെ മിനമതായും 80 കളില്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡായും 60 കളില്‍ വിയറ്റ്നാമിലെ ഏജന്റ്‌ ഒര്‍ച്ചായും 90 കളില്‍ കേരളത്തിലെ കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ രൂപത്തിലും മറ്റ്‌ പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം കണ്ണിചേര്‍ത്ത്‌ ഒറ്റ വലിയ ചങ്ങലയായതും നമ്മള്‍ കണ്ടതാണ്‌.

ഫോസ്ഫേറ്റ്‌ നിക്ഷേപങ്ങള്‍ക്കായി ഖാനനം നടത്തി ചന്ദ്രന്റെ പ്രതലംപോലെ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ഭൂമിയായി മാറിയ ദ്വീപസമൂഹങ്ങള്‍ തെക്കന്‍ പസഫിക്‌ സമുദ്രത്തില്‍ ധാരാളമാണ്‌.
മനുഷ്യവാസം തീരെയില്ലാത്ത ആ പ്രദേശങ്ങളില്‍ ഖാനികളുടെ അടിത്തട്ടില്‍ നിന്നും ഉയരുന്ന ചൂടുപിടിച്ച വായു മഴക്കാറുകളെ തുരത്തുന്നു. എന്നും വരള്‍ച്ച അനുഭവിക്കുന്ന സൂര്യനില്‍ ചുട്ടെടുത്ത ഭൂപ്രദേശങ്ങളായിമാറിയ ആ ദ്വീപ സമൂഹങ്ങളെപ്പോലെ നമ്മുടെ പശ്ചിഘട്ടങ്ങള്‍ ആവാതിരിക്കാന്‍ നമുക്ക്‌ ബോധ്യം വന്ന തിരിച്ചറിവുകളെ സംരക്ഷിക്കേണ്ടതാണ്‌.


അവലംബം: 

Saturday, December 1, 2012

അബ്ദുള്‍ നാസര്‍ മഅദനി


അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു.


പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് – കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു.
മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്.
81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി
ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു.
തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു.
1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി.
കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു.
തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്.
181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്.
എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്.
കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു.
എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം.
ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു.


ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു.
അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു.
കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു.
പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്.
തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി.
ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ്
അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്.
ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു.
ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു.
അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക.
ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു.
മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി.
വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല.
രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി.
സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.


ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല.
കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്.
മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി.
കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു.
സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.
ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി.
മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു.
സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം.
ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു.
രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു.
അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല.
സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു
രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും.
ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി.
ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു!
കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

ടി. ജി. മോഹന്‍ദാസ്
(ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)
അബ്ദുള്‍ നാസര്‍ മഅദനി ഭരണകൂടഭീകരതയുടേയും പൗരാവകാശ ലംഘനത്തിന്റേയും അടയാളമായിട്ടാണ് അറിയപ്പെടുന്നത്. നീണ്ട ഒമ്പതര വര്‍ഷങ്ങള്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി 2007ല്‍ കുറ്റവിമുക്തനായി പുറത്തിറങ്ങിയെങ്കിലും 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. 

പ്രഥമദൃഷ്ട്യാ അന്യായമെന്നുതോന്നാവുന്ന നടപടികളാണ് തമിഴ്‌നാട് കര്‍ണ്ണാടക പോലീസും കോടതികളും മഅദനിയോടു ചെയ്തത്. എന്നാല്‍ മഅദനി ഈ അവസ്ഥയിലെത്തിയതിന്റെ യഥാര്‍ത്ഥ ചരിത്രം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. 1990 നവംബറിലാണ് ഇസ്‌ലാമിക് സേവാ സംഘം എന്ന ഐ.എസ്.എസ്. മഅദനി രൂപീകരിക്കുന്നത്. 1988ല്‍ തന്നെ മഅദനിയുടെ അന്‍വാറുള്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അയോദ്ധ്യ സംഭവത്തെത്തുടര്‍ന്ന് 1992 ഡിസംബറില്‍ ഐ.എസ്.എസ്. നിരോധിക്കപ്പെടുമ്പോള്‍ മൊത്തം 53 ക്രിമിനല്‍ കേസുകള്‍ മഅദനിക്കും ഐ.എസ്.എസിന്റെ മറ്റംഗങ്ങള്‍ക്കും എതിരായി കേരളത്തിന്റെ പലഭാഗങ്ങളിലായി നിലവില്‍ വന്നുകഴിഞ്ഞിരുന്നു. മഅദനിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന രണ്ടേക്കറിലധികം വരുന്ന വളപ്പില്‍ നിന്ന് പോലീസുകാര്‍ വന്‍ ആയുധശേഖരവും രാജ്യദ്രോഹപരമായ കത്തിടപാടുകളും മറ്റും കണ്ടെത്തിയിരുന്നു. അതിനുമുമ്പ് 1992 ഓഗസ്റ്റിലാണ് സ്‌ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെടുന്നത്. 81 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി ഐ.എസ്.എസിന്റെ നിരോധനത്തെ മഅദനി കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും മേല്‍പ്പറഞ്ഞകാരണങ്ങളാല്‍ ഹൈക്കോടതിയില്‍ മഅദനിയുടെ ഹര്‍ജി തള്ളിപ്പോകുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മഅദനി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷി രൂപീകരിക്കുകയും തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. തീതുപ്പുന്ന പ്രസംഗങ്ങളായിരുന്നു മഅദനിയുടെ പ്രത്യേകത. കേരളത്തിന് പരിചയമില്ലാത്ത ഭാഷയില്‍ മഅദനി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് വ്യാപകമായ കുപ്രശസ്തി ലഭിക്കുകയുണ്ടായി. എന്നാല്‍ മഅദനി ഇതിലൊന്നും ഒരു കൂസലും പ്രകടിപ്പിച്ചില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു. 1998 ഫെബ്രുവരി 14-ാം തീയതിയാണ് കോയമ്പത്തൂരില്‍ 12 സ്ഥലത്തായി ശക്തമായ ബോംബുസ്‌ഫോടനങ്ങള്‍ നടന്നത്. 47പേര്‍ തല്‍ക്ഷണം മരിക്കുകയും 218 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം ഇന്ത്യയൊട്ടാകെ തന്നെ ഞെട്ടലുണ്ടാക്കി. കോയമ്പത്തൂരില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുമെന്നു കരുതിയ എല്‍.കെ. അദ്വാനി ആയിരുന്നു സ്‌ഫോടനങ്ങളുടെ മുഖ്യ ലക്ഷ്യം. വിമാനം താമസിച്ചതിനാല്‍ എത്താന്‍ വൈകിയതുകൊണ്ട് അദ്വാനിയുടെ ജീവന്‍ രക്ഷപെട്ടു. തമിഴ്‌നാട് പോലീസ് അന്വേഷിച്ചുതുടങ്ങിയ ഈ സ്‌ഫോടനക്കേസ് ആദ്യം സി.ബി.സി.ഐ.ഡിക്കും പിന്നീട് ഒരു പ്രത്യേകദൗത്യസംഘത്തിനും കൈമാറുകയുണ്ടായി. ഈ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റം ചുമത്തിയാണ് മഅദനിയെ 1998 ഏപ്രിലില്‍ തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ജയിലില്‍ അടക്കുന്നത്. 181 പ്രതികളും 2333 സാക്ഷികളും ഉള്ള ഈ കേസ് നീണ്ടുപോകും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഇത്തരം കേസിലകപ്പെട്ടാല്‍ വിചാരണ എങ്ങനെയും വേഗത്തിലാക്കിയെടുക്കാനാണ് സാധാരണയായി പ്രതികള്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടോ മഅദനി തുടക്കം മുതല്‍ വിചാരണ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ഏത് കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം കിട്ടാനുള്ള അര്‍ഹതയുണ്ട്. കോയമ്പത്തൂര്‍ കേസില്‍ പോലീസിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്ന്മാസം കഴിഞ്ഞ് 1998 ജൂലൈ 24ന് മജിസ്‌ട്രേറ്റ് കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യക്കാരെയോ ജാമ്യത്തുകയോ ഹാജരാക്കാന്‍ കൂട്ടാക്കാത്തതിലൂടെ മഅദനി ജയിലില്‍ തന്നെ തുടര്‍ന്നു. മദനിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം തമിഴ്‌നാട് പോലീസ് അദ്ദേഹത്തിനെതിരെ ജൂലൈ 7ന് തന്നെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (N.S.A.) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. ഇത് മദനിയുടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെങ്കിലും താമസിയാതെ തന്നെ എന്‍.എസ്.എ. ഉപദേശകസമിതി മഅദനിയെ ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്. എങ്കിലും ഇതൊന്നും മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പെടുന്നതല്ലാത്തതിനാല്‍ മഅദനിക്ക് ജാമ്യമെടുക്കാമായിരുന്നു.

എന്തുകൊണ്ട് ആ അവസരം മഅദനി ഉപയോഗിച്ചില്ല എന്നത് ദുരൂഹമായി തുടരുന്നു. ഇതാണ് മഅദനിയും അദ്ദേഹത്തിന്റെ വൈതാളികന്മാരും മലയാളികളില്‍ നിന്ന് ഇന്നും മറച്ചുവെച്ചുകൊണ്ടിരിക്കുന്ന സത്യം. ഈ വീഴ്ചയ്ക്ക് കനത്ത വിലയാണ് മഅദനി കൊടുക്കേണ്ടി വന്നത്. 98 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം തമിഴ്‌നാട് പോലീസ് മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് സെഷന്‍സ് കോടതിയില്‍ ഹര്‍ജിയും നല്‍കി. അങ്ങനെ 98 ഡിസംബറില്‍ മഅദനിയുടെ ജാമ്യം റദ്ദാക്കപ്പെട്ടു. 

ഇതിനെതിരെ മഅദനി മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 99 സെപ്റ്റംബറില്‍ ഈ അപ്പീലും തള്ളപ്പെട്ടു. അങ്ങനെ തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം മഅദനി പാഴാക്കിക്കളഞ്ഞു. അതിനുശേഷവും പോലീസിനോടും നീതിപീഠങ്ങളോടുമുള്ള വെല്ലുവിളി മഅദനി അവസാനിപ്പിച്ചില്ല. ആരാണ് ഇത്തരം നിയമോപദേശങ്ങള്‍ മഅദനിക്ക് നല്‍കിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ തനിക്ക് നീതി ലഭിക്കുകയില്ലെന്നും വിചാരണ കേരളത്തിലെ ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും മഅദനി ആവശ്യപ്പെട്ടു. കീഴ്‌ക്കോടതി ഈ ആവശ്യം നിരാകരിക്കുകയും മഅദനി ഹൈക്കോടതിയിലും സുപ്രീംകോടതി വരെയും പോകുകയും ചെയ്തു. സുപ്രീംകോടതി ഈ ആവശ്യം നിരാകരിക്കുമ്പോഴേക്കും വര്‍ഷം 2 കഴിഞ്ഞിരുന്നു. പാലക്കാട് നിന്നും വെറും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള കോയമ്പത്തൂരില്‍ കേരളത്തിലെ വക്കീലന്മാര്‍ ഹാജരാവുകയില്ലെന്നും കോയമ്പത്തൂരിലെ അന്തരീക്ഷം വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും മറ്റുമുള്ള ദുര്‍ബലമായ വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ മഅദനി പാഴാക്കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് വിചാരണയ്ക്കായി ഒരു സ്‌പെഷ്യല്‍ കോടതി തന്നെ ഉണ്ടാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പ്രത്യേകം വേര്‍തിരിച്ച ഒരു വളപ്പിലായിരുന്നു കോടതി. ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തി- ക്കളഞ്ഞതാണ് അതേ വളപ്പില്‍ തന്നെയായിരുന്നു മഅദനി അടക്കമുള്ള 168 പ്രതികളേയും താമസിപ്പിച്ചിരുന്നത്. ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി മുടക്കിയത്. 16480 പേജുകളായിരുന്നു കുറ്റപത്രത്തിനുണ്ടായിരുന്നത്. ഇത്രയധികം സ്‌ഫോടനങ്ങളും മരണങ്ങളും സാക്ഷികളുമുള്ളപ്പോള്‍ കുറ്റപത്രം അത്രയുംതന്നെ വലുതായിരിക്കുമല്ലോ. സ്വാഭാവികമായും കുറ്റപത്രം തമിഴിലായിരുന്നു. ഇത് തര്‍ജ്ജമ ചെയ്ത് കിട്ടണം എന്ന് മഅദനി ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് അതാത് സംസ്ഥാനത്തെ ഭാഷകളില്‍ കുറ്റപത്രം നല്‍കേണ്ട ഉത്തരവാദിത്വമേ പോലീസിനുള്ളൂ. അതിനാല്‍ കോടതി ഈ അപേക്ഷ അനുവദിച്ചില്ല എന്നുമാത്രമല്ല വിചാരണ വീണ്ടും താമസിക്കുകയും ചെയ്തു. അടുത്തകാലത്ത് കടല്‍ വെടിവെയ്പിനെ തുടര്‍ന്നുള്ള കേസില്‍ ഇറ്റാലിയന്‍ പട്ടാളക്കാര്‍ ഇറ്റാലിയന്‍ ഭാഷയില്‍ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടതും കൊല്ലം സെഷന്‍സ് കോടതി അത് തള്ളിയതും ഓര്‍ക്കുക. ഇതിനിടയില്‍ മഅദനിക്ക് നീതിനിഷേധിക്കപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് കരുനാഗപ്പള്ളിയിലും മറ്റും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. മഅദനിയുടെ കൂട്ടുപ്രതികളിലൊരാള്‍ ഭാര്യവഴി മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു. മഅദനി അടക്കം 116 പേരെ ഹാജരാക്കണമെന്നും അവര്‍ ജയിലില്‍ മര്‍ദ്ദനമനുഭവിക്കുന്നെന്നും ആയിരുന്നു ഹര്‍ജി. വസ്തുതകള്‍ പരിശോധിച്ച കോടതി മഅദനി ജയിലറെ തല്ലിയതായും ജയിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും കണ്ടെത്തി. അങ്ങനെ പേറെടുക്കാന്‍പോയ പതിച്ചി ഇരട്ടപെറ്റു എന്നുപറഞ്ഞതുപോലെയായി. വിചാരണ കഴിഞ്ഞ 63 സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ട് മഅദനിയുടെ ഒരു സംഘാംഗം കീഴ്‌ക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. അതും വിജയം കണ്ടില്ല. ഇതിനിടയില്‍ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത് മഅദനിമഅദനി ശ്രദ്ധിച്ചുമില്ല. രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടുവരാനായി കേരളത്തിലെ നിയമസഭ പാസ്സാക്കിയ ഐകകണ്‌ഠ്യേനയുള്ള പ്രമേയം മഅദനിയുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവായി കലാശിച്ചു. ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കളമശ്ശേരിയില്‍ തമിഴ്‌നാടിന്റെ ബസ് കത്തിച്ച സംഭവം മഅദനിയുടെ ജാമ്യം കൂടുതല്‍ കുഴപ്പംപിടിച്ചതാക്കി. സാധാരണഗതിയില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ തുറന്നുവിട്ടാല്‍ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തുമോ സ്വാധീനിക്കുമോ വിദേശത്തേക്ക് കടന്നുകളയുമോ അക്രമപ്രവര്‍ത്തനങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് കളയുമോ എന്നെല്ലാം കോടതികള്‍ പരിശോധിക്കും. ഈ സംശയങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലായിപ്പോയി മഅദനിയുടെ ജയിലിനുള്ളിലെ പെരുമാറ്റവും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ജയിലിനു പുറത്തു നടത്തിയ ശ്രമങ്ങളും.

ഒടുവില്‍ 2007 ഓഗസ്റ്റില്‍ കുറ്റവിമുക്തനായി മഅദനി പുറത്തിറങ്ങുമ്പോള്‍ മൊത്തം നഷ്ടപ്പെട്ടത് നീണ്ട ഒമ്പതര വര്‍ഷങ്ങള്‍. അതില്‍ കുറഞ്ഞപക്ഷം നാലുവര്‍ഷമെങ്കിലും തെറ്റായ നിയമോപദേശവും ധാര്‍ഷ്ട്യവുംകൊണ്ട് മഅദനിതന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ്.

ബാക്കി അഞ്ചരവര്‍ഷം ഇന്ത്യന്‍ കോടതികളില്‍ സാധാരണഗതിയില്‍ എടുക്കുന്ന കാലതാമസം മാത്രമാണ്. അതില്‍ പ്രത്യേകിച്ച് പരിതപിക്കാനൊന്നുമില്ല. കൊലപാതകക്കേസുകളില്‍ പെട്ടുപോകുന്നവര്‍ നിരപരാധികളാണെങ്കില്‍പോലും അത്രയുംകാലം ജയിലില്‍ കിടന്ന്‌പോകുന്നത് അപൂര്‍വ്വമായ സംഭവവുമല്ല. കൃത്യമായ നിയമനടപടികളിലൂടെ എത്രയോ നേരത്തെ മഅദനിക്ക് പുറത്തുവരാമായിരുന്നു. പകരം നീതിപീഠത്തെ വെല്ലുവിളിച്ചും ജയിലിലും പുറത്തും കലാപം സൃഷ്ടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രക്ഷപ്പെടാമെന്ന് മഅദനി കരുതിയത് ആരുടെ പിന്‍ബലത്തിലാണ് എന്നത് ഇനിയും പുറത്തുവരാത്തസത്യമാണ്. മഅദനിയുടെ ദുരനുഭവങ്ങളുടെ രണ്ടാംഭാഗം തുടങ്ങുന്നത് 2010ലാണ്. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി നടന്ന സ്‌ഫോടനങ്ങളില്‍ അന്വേഷണവും ആദ്യത്തെ കുറ്റപത്രവും സമര്‍പ്പിച്ചുകഴിഞ്ഞതിന് ശേഷം കര്‍ണ്ണാടക പോലീസ് മദനിയെ കേസിലെ 31-ാം പ്രതിയാക്കി. കോടതിയില്‍ കീഴടങ്ങി കേസ് വാദിക്കുന്നതിന് പകരം മഅദനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഭരണകൂടവും പോലീസും വക്കീലന്മാരും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്ന് പരാതിപ്പെട്ടു. സ്‌ഫോടനം കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുക അത്യപൂര്‍വ്വമാണ്. അതറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ വിവേകമുള്ളവര്‍ മുന്‍കൂര്‍ ജാമ്യവുമായി സമയംകളയാറില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ പോലും പോലീസിന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ നിയമതടസ്സവും ഇല്ല.

ഏതായാലും മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആദ്യം ബാംഗ്ലൂര്‍ സെഷന്‍സ് കോടതിയിലും പിന്നീട് കര്‍ണ്ണാടക ഹൈക്കോടതിയിലും ഒടുവില്‍ സുപ്രീംകോടതിയിലും തള്ളപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണ്ണാടക പോലീസ് കേരളത്തിലെത്തി. മഅദനി അറസ്റ്റിന് വഴങ്ങിയില്ല. തന്റെ താവളമായ അന്‍വാറശ്ശേരി മദ്രസയില്‍ ഖുറാനുയര്‍ത്തിപ്പിടിച്ച് മഅദനി നിരപരാധിത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചയോളം മലയാളം ചാനലുകള്‍ മഅദനിയുടെ പ്രകടനം ലൈവ് ആയി പ്രക്ഷേപണം ചെയ്തു. സ്വന്തം അണികള്‍ക്ക് ആവേശം പകരുന്ന ഏര്‍പ്പാടായിരുന്നു ഇതെങ്കിലും ജുഡീഷ്യറിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടാക്കുന്ന പ്രതിക്രിയ മഅദനിയോ അദ്ദേഹത്തിന്റെ ഉപദേശകരോ മനസ്സില്‍ കണ്ടില്ല. ഒരുപക്ഷെ പ്രത്യാഘാതങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടിയതുകൊണ്ടായിരിക്കാം. ഏതായാലും മഅദനി നിയമത്തിന് വഴങ്ങാത്ത സ്വഭാവക്കാരനാണ് എന്ന് ഈ പെരുമാറ്റം വീണ്ടും വിളിച്ചറിയിച്ചു. രണ്ടാഴ്ചയോളം കാത്തുനിന്ന കര്‍ണ്ണാടക പോലീസ് 2010 ഓഗസ്റ്റ് പതിനേഴാംതീയതി മഅദനിയെ അറസ്റ്റു ചെയ്ത് ബാംഗ്ലൂരേക്ക് കൊണ്ടുപോയി. അന്നുതന്നെ മഅദനിയുടെ സഹോദരന്‍ മഅദനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കൊല്ലം മജിസ്‌ട്രേറ്റിന് പരാതി കൊടുത്ത് അറസ്റ്റുചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നോട്ടീസയപ്പിച്ചു. അങ്ങനെ കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും ബാംഗ്ലൂര്‍ സിറ്റി പോലീസ് അസി. കമ്മീഷ്ണര്‍ ഓംകാരയ്യയും താല്ക്കാലികമായെങ്കിലും നിയമവിരുദ്ധ അറസ്റ്റിന്റെ പേരില്‍ കുറ്റക്കാരായിത്തീര്‍ന്നു. കെട്ടിച്ചമച്ച കേസായതിനാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ നീക്കം പരാജയപ്പെടുകയും ചെയ്തു. ഒപ്പം മഅദനിയോട് വളരെ കര്‍ക്കശമായ സമീപനമെടുക്കാന്‍ പോലീസിന് ഇതൊരു കാരണവുമായി. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലായ മഅദനി സൗമ്യനായി ജാമ്യത്തിന് ശ്രമിക്കുന്നതിന് പകരം തന്റെ സുഹൃത്തുക്കളെ വെച്ചുകൊണ്ട് സമൂഹമധ്യത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ഇതൊക്കെ മഅദനി അറിഞ്ഞുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആവേശം കൊണ്ട് ചെയ്യുന്നതാണോ എന്നറിയില്ല. സി.ആര്‍പി.എഫില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ ട്രെയിനിംഗ് ലഭിച്ച പച്ചയൂണിഫോം ഇട്ട സുരക്ഷാഭടന്മാരുടെ കാവലില്‍ മഅദനിയുടെ വാഹനവ്യൂഹം കേരളത്തെ നടുക്കിക്കൊണ്ട് എമ്പാടും യാത്ര ചെയ്തുകൊണ്ടിരുന്നു രണ്ടായാലും ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്‍ വീണ്ടും തടസ്സമായിത്തീരുന്നു. ഇതിനിടയിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ടറായ ഷാഹിന ഈ കേസിലെ സാക്ഷികളെ കാണുന്നതും അഭിമുഖത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും അത് വിവാദവും കേസുമായിത്തീരുന്നതും. ഈ സംഭവങ്ങളും കോടതിയില്‍ മഅദനിക്കുണ്ടായ തടസ്സങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഏതായാലും ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് മഅദനിക്ക് കിട്ടുമായിരുന്ന സാധാരണ ജാമ്യം പോലും സെഷന്‍സ് കോടതിയും ഹൈക്കോടതിയും നിരസിച്ചു. സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ടാവുകയും മറ്റൊരു ബെഞ്ചിന് ജാമ്യാപേക്ഷ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇതൊക്കെയായിട്ടും മഅദനിക്കുവേണ്ടി പൊതുസമൂഹത്തില്‍ നടക്കുന്ന പ്രചരണപദ്ധതികള്‍ക്ക് യാതൊരു കുറവും ഉണ്ടായില്ല. ഈ കഴിഞ്ഞ മാസവും കൊല്ലം പീരങ്കി മൈതാനത്ത് മഅദനിക്കുവേണ്ടി ഒരു മഹാസമ്മേളനം തന്നെ മഅദനിയുടെ സുഹൃത്തുക്കള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിനുപകരം നിത്യേനയുള്ള വിചാരണയിലൂടെ കേസില്‍ വളരെവേഗം വിധിപ്രഖ്യാപിക്കണം എന്ന ആവശ്യം പ്രശസ്ത വക്കീലന്മാര്‍ വഴി കോടതിയില്‍ ഉന്നയിച്ചിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു! കോടതിക്ക് പുറത്തും നിയമസഭയ്ക്കുള്ളിലും ബഹളം വെച്ചാല്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലെ തീര്‍പ്പ് കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മഅദനിയുടെ സുഹൃത്തുക്കള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. മഅദനിയാണെങ്കില്‍ കൃത്യമായ നിയമോപദേശം തേടുന്നുമില്ല. ഇതിനെ സ്വയംകൃതാനര്‍ത്ഥം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

കടപ്പാട്: ടി. ജി. മോഹന്‍ദാസ് (ലേഖകന്‍ കൊച്ചിയിലെ റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണ്)