Thursday, April 26, 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി

ഗുജറാത്തില്‍ ഇപ്പോഴും വംശ ഹത്യയും ന്യൂനപക്ഷ അവകാശ ധ്വംസനവുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇവിടെ പലരും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്. 25 വര്‍ഷത്തിനുമേല്‍ അവിടെ താമസിച്ചുവരുന്ന ഒരു മലയാളി കുടുംബത്തെ നെട്ടുവിനു പരിചയമുണ്ട്. നാട്ടില്‍ ആളൊരു കമ്യുണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. മാധവ് സിംഗ് സോളങ്കി മുതല്‍ കേശുഭായ് പട്ടേല്‍ വരെയുള്ളവരുടെ ഭരണം നേരിട്ടുകണ്ട പരിചയം അദ്ദേഹത്തിനുണ്ട്. പാകിസ്ഥാനില്‍ നിന്നും കച്ച് പ്രദേശം വഴി മദ്യവും മയക്കുമരുന്നും കള്ളപ്പണവും മുംബയിലേക്ക് കടത്തിയിരുന്ന ഒരു കാലത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനായി പ്രവര്‍ത്തിച്ചിരുന്ന എജന്റുമാരില്‍ പ്രധാനിയായിരുന്നു സോഹ്രാബുദ്ദിന്‍ ഷെയ്ഖ്‌. മന്ത്രിസഭയില്‍ വരെ സ്വാധീനമുണ്ടായിരുന്ന അയാളുടെ അനുയായികളുടെ അഴിഞാട്ടത്തെപ്പറ്റി അറിയാനിടയായി. അമ്പലങ്ങളുടെ മുന്‍പില്‍ ദര്ഗ്ഗകള്‍ പണിയുക, അതിനെചൊല്ലി സംഘര്‍ഷം ഉണ്ടാക്കുക, ബഹളത്തിനിടയില്‍ ഹിന്ദുക്കളെ കൊന്നുതള്ളി ഓടിമറയുക... ഇതായിരുന്നു ജിഹാദികളുടെ സ്ഥിരം പരിപാടി. ഇതിനു വേണ്ട പണവും ആയുധങ്ങളും കരാച്ചിയില്‍നിന്നും എത്തിച്ചുകൊടുത്തിരുന്നത് സോഹ്രാബുധീന്‍ ഷെയ്ഖ്. നിയമവും നിയമപാലകരും നിസ്സഹായരായി നിന്നു. ഈ സംഭവങ്ങളൊക്കെ പുറംലോകം അറിയാതിരിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ ശ്രദ്ധകാണിച്ചു. പക്ഷെ ആനാട്ടിലെ ജനങ്ങള്‍ക്ക് അതൊക്കെ അത്രയെളുപ്പം മറക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കെയാണ് മോഡി അധികാരത്തില്‍ വരുന്നത്. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് അദ്ദേഹം ഉത്തരവിട്ടു. നിയമപാലകര്‍ക്ക് അതൊരു ധൈര്യമായി. സ്വൈര്യമായി വഴിനടക്കാം എന്നൊരു ധൈര്യം ഹിന്ദുക്കള്‍ക്കും തോന്നിത്തുടങ്ങി. ജിഹാദികള്‍ പക്ഷെ അടങ്ങി ഇരുന്നില്ല. അവര്‍ അവരുടെ കലാപരിപാടികള്‍ക്ക് വേറെ വഴി നോക്കിത്തുടങ്ങി. അതാണ്‌ ഗോധ്ര സംഭവത്തില്‍ ചെന്നുകലാശിച്ചത്. പിന്നെ നടന്നതെ എന്താണെന്ന് വിവരിക്കേണ്ട ആവശ്യമില്ല. ഒരു മുഖ്യമന്ത്രി വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ കൈവിട്ടുപോയി. അതുപക്ഷേ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് നിരപരാധികളായ കുറെ മുസ്ലീങ്ങളെയാണ്. ആരോ ചെയ്ത തെറ്റിന്റെ ഫലം അവരും അനുഭവിച്ചു. 2002 ലെ കലാപത്തിനു ശേഷം 56 പേരുടെ മരണത്തിനു കാരണമായ 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയല്ലാതെ  ഒരു കമ്യൂണല്‍ അടിപിടിപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെട്ടുവിനെ സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. മോഡിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നു എങ്കില്‍ രണ്ടാം ഗുജറാത്ത് കലാപത്തിനുള്ള എല്ലാ സാധ്യതയും അന്നുണ്ടായിരുന്നത്രേ..

No comments:

Post a Comment